ചേളാരി:എസ് കെ എസ് എസ് എഫ് ത്വലബ വിങ് പാണമ്പ്ര മർകസുൽ ഉലൂമിൽ സംഘടിപ്പിച്ച തജ്‍ലിയ സംസ്ഥാന ലീഡേഴ്‌സ് മീറ്റിന് സമാപനം. അബൂബക്കർ നിസാമി ഖബർ സിയാറത്തോടെ ആരംഭിച്ച പരിപാടി എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫാഖറുദ്ധീൻ ഹസനി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ത്വലബ സംസ്ഥാന ചെയർമാൻ സയ്യിദ് സൈഫുദ്ദീൻ തങ്ങൾ കാസർകോട് അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിലായി സി.ഡി. പി സംസ്ഥാന കോഡിനേറ്റർ ഖയ്യൂ മാസ്റ്റർ കടമ്പോട്, അബ്ദുറഹ്മാൻ ഫൈസി പാണമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സംഗമത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ കേരള ത്വലബ കോൺഫറൻസ് പ്രഖ്യാപിച്ചു. അബ്ദുൽ റഷീദ് ശിഹാബ് തങ്ങൾ, എംഎ ചേളാരി, മുഹമ്മദ് ബാഖവി ഒഴുകൂർ, എസ്.എം തങ്ങൾ ചേളാരി, ഷാജിഹ് സമീർ അസ്ഹരി, പി.എം പോക്കർ കുട്ടി ഹാജി, പി.ടി അബ്ദുൽ അസീസ്, സക്കീർ ദേവദിയാൽ, ത്വലബാ സംസ്ഥാന കോഡിനേറ്റർമാരായ സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ ചേളാരി, ജുറൈജ് ഫൈസി കണിയാപുരം, സയ്യിദ് ജുനൈദ് തങ്ങൾ കാസർകോട്, സയ്യിദ് സിംസാറുൽ ഹഖ് തങ്ങൾ മഞ്ചേരി, തഖ്‌യുദ്ധീൻ ഫൈസി തുവ്വൂർ, ഫിർദൗസ് ആലപ്പുഴ, റാസിൽപാലോട്ടുപള്ളി, റാഫി മുവാറ്റുപുഴ, ഉബൈദ് ഖാദരിയ്യ തുടങ്ങിയവർ സംസാരിച്ചു. ഹബീബ് വരവൂർ സ്വാഗതവും മുസ്തഫ ചേളാരി നന്ദിയും പറഞ്ഞു.
ഫോട്ടോ: ത്വലബ തജ്‌ലിയ സംസ്ഥാന ലീഡേഴ്‌സ് മീറ്റിൽ കേരള ത്വലബ കോൺഫറൻസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കുന്നു.
- SKSSF STATE COMMITTEE