കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രണ്ടാം സെമസ്റ്റർ എം.എ പരീക്ഷ മാറ്റിവെക്കണം: ത്വലബ വിങ്

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2019 അഡ്‌മിഷൻ എം.എ വിദ്യാർത്ഥികൾക്ക് രണ്ടാം സെമസ്റ്റർ പരീക്ഷയും, 'കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ' കാറ്റഗറി 3,4 പരീക്ഷയും സെപ്റ്റംബർ 3 ന് ഒരുമിച്ച് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരുപാട് വിദ്യാർത്ഥികൾക്ക് ഒരേ ദിവസം ഒരേ സമയം രണ്ട് പരീക്ഷകൾ ഒരുമിച്ച് വരുന്നതിനാൽ ഏതെങ്കിലും ഒരു പരീക്ഷ ഒഴിവാക്കുക എന്നല്ലാതെ മറ്റൊരു മാർഗമില്ല.

പ്രസ്തുത വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് എസ്.കെ.എസ്.എസ്.എഫിന്റെ മത വിദ്യാർത്ഥി വിഭാഗം ത്വലബ വിങ് സംസ്ഥാന സമിതി സെപ്റ്റംബർ 3 ന് നടക്കാനുള്ള MA രണ്ടാം സെമസ്റ്റർ പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എം.കെ ജയരാജിന് നിവേദനം നൽകി. സംസ്ഥാന ഭാരവാഹികളായ സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ ചേളാരി,ഹബീബ്‌ വരവൂർ,മുസ്തഫ ചേളാരി, സഫ് വാൻ പുതുപ്പറമ്പ തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ്‌ചാൻസലർക്ക് ത്വലബ സംസ്ഥാന കോഡിനേറ്റർ സയ്യിദ്‌ഉമറുൽ ഫാറൂഖ് തങ്ങൾ ചേളാരി നിവേദനം നൽകുന്നു.
- SKSSF STATE COMMITTEE