ക്യാമ്പസ് വിംഗ് , ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം : എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗിന്റെ ഔദ്യോഗിക ലോഗോ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പ്രകാശനം ചെയ്തു. “സ്ട്രഗിൾ ഫോർ എ ഡ്രീം ജനറേഷൻ" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ലോഗോ ഡിസൈൻ മത്സരത്തിലൂടെയാണ് മികച്ച ലോഗോ തെരഞ്ഞെടുത്തത്‌. ശംസുദ്ധീൻ ശ്രീകണ്ടപുരമാണ് വിജയി. ധാർമിക മൂല്യമുള്ള വിദ്യാഭ്യാസം, തൂലികാകൃതിയിൽ അടയാളപ്പെടുത്തി, സ്വപ്നതുല്യമായ ഒരു തലമുറയ്ക്ക്‌ വേണ്ടി പ്രയത്നിക്കുക എന്നതാണ് ലോഗോയുടെ ആശയം.

ജിഫ്‌രി തങ്ങളുടെ വസതിയിൽ നടന്ന ചടങ്ങിൽ ക്യാമ്പസ് വിംഗ് സ്റ്റേറ്റ് കൺവീനർ അബ്ദുൽ ബാസിത്‌ മുസ്ലിയാരങ്ങാടി, നാഷണൽ കോർഡിനേറ്റർ മുനീർ മോങ്ങം, വൈസ് ചെയർമാൻ സൽമാൻ കൊട്ടപ്പുറം, അലുംനി മെമ്പർ സ്വദഖത്തുള്ള ഹസനി എന്നിവർ പങ്കെടുത്തു.
- SKSSF STATE COMMITTEE