'ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന സമസ്ത ബോധന യത്നം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സമസ്ത ഏകോപന സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഡിസംബര്‍ 31നകം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സൗഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
'മുഹമ്മദ് നബി(സ): സത്യം, സ്നേഹം, സദ്വിചാരം' എന്ന പ്രമേയത്തില്‍ നടത്തുന്ന റബീഉല്‍ അവ്വല്‍ ക്യാമ്പയിന് വിജയിപ്പിക്കാനും കോവിഡ് പ്രോട്ടക്കോള്‍ പാലിച്ച് നബിദിനാഘോഷ പരിപാടികള്‍ നടത്താനും യോഗം നിര്‍ദ്ദേശിച്ചു. പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര് അദ്ധ്യക്ഷനായി. ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് കെ.പി.പി തങ്ങള്‍ കണ്ണൂര്‍, ഇ മൊയ്തീന് ഫൈസി പുത്തനഴി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ.പി കോയ, കെ.എം കുട്ടി എടക്കുളം, സാദാലിയാഖത്തലി ഹാജി, എ.കെ.കെ മരക്കാര്‍, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, ഇബ്നു ആദം കണ്ണൂര്‍, അഡ്വ: നാസര്‍ കാളംപാറ, ഷഹീര്‍ ദേശമംഗലം, അബ്ദുറശീദ് കൊല്ലം, ശരീഫ് ദാരിമി കോട്ടയം, റഫീഖ് ഹാജി മംഗലാപുരം, കെ.എഛ്. കോട്ടപ്പുഴ, വി. ഉസ്മാന് ഫൈസി ഇന്ത്യനൂര്‍, എ.കെ ആലിപ്പറമ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ നന്ദിയും പറഞ്ഞു.
- Samasthalayam Chelari