ഓൺലൈൻ പഠന രീതി ഒരു വർഷം പിന്നിടുമ്പോൾ നെറ്റ് അഡിക്ഷനും സൈബർ ചൂഷണങ്ങളും വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. "സ്പളൻഡിഡ്" കരുത്തരാകാൻ കരുതിയിരിക്കാം എന്നതാണ് കാംപയിനിന്റെ സന്ദേശം. നെറ്റ് അഡിക്ഷൻ, ഓൺലൈൻ ചൂഷണങ്ങൾ, സൈബർ നിയമങ്ങൾ, നിയന്ത്രണ രീതികൾ തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസുകൾ, വെബിനാർ, ചർച്ചകൾ, ഓൺലൈൻ അഡിക്ഷൻ സർവ്വേ, സാമൂഹ്യ മാധ്യമ ഇടപെടലുകൾ, കൗൺസിലിംഗ്, ക്യാമ്പുകൾ, സപ്പോട്ടിംഗ് കൂട്ടായ്മകളുടെ രൂപീകരണം, സൗജന്യ ടെലി കൗൺസിലിംഗ്, ലൈഫ് സ്കിൽ ട്രെയിനിങ്, ആത്മീയവബോധനം, മാനസികാരോഗ്യ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
സംഘടനയുടെ സംസ്ഥാന സമിതിക്ക് കീഴിൽ ജില്ല, മേഖല, കസ്റ്റർ, ശാഖ കമ്മിറ്റികളും വിവിധ ഉപസമിതികളും മറ്റു ബഹുജന കൂട്ടായ്മകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഏകോപിപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന കാംപയിൻ സെപ്തംബറിൽ സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ എ. സ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ സ്വാഗതവും കാംപയിൻ സമിതി കണ്‍വീനര്‍ ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE