പ്രവാചക സ്നേഹം കുറയുന്നത് മതനിരാസത്തിലേക്ക് വഴിവെക്കും: കോഴിക്കോട് ഖാസി

ചാലിയം: പ്രവാചക സ്നേഹത്തിന്റെ യാഥാർത്ഥ്യവും പൊരുളും അനുഭവിക്കാൻ കഴിയാത്തവരാണ് മതനിരാസത്തിലേക്ക് വഴിതെറ്റുന്നത്. യഥാർത്ഥ വിശ്വാസം അനുഭവിക്കാൻ പ്രവാചക സ്നേഹത്തിന്റെ പൊരുളുകളിലേക്ക് വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് വേണ്ടതെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി. ചാലിയം ജുമാ മസ്ജിദിൽ നടന്ന എസ്. കെ. എസ്. എസ്. എഫ് ഇസ്തിഖാമ യുടെ മദീന പാഷൻ ആദർശ സംഗമം ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്തഫ അഷ്‌റഫി കക്കുപ്പടി അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ ഹസനി തങ്ങൾ നസീഹത്തും പ്രാർത്ഥനയും നിർവ്വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് കോഴിക്കോട് ജില്ലാ അധ്യക്ഷൻ സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, എം. ടി അബൂബക്കർ ദാരിമി "മൗലിദ്: വിമർശനങ്ങളും വസ്തുതകളും" എന്ന വിഷയത്തിലും ജസീൽ കമാലി ഫൈസി "പ്രവാചക സ്നേഹം വിശ്വാസത്തിന്റെ അടിസ്ഥാനം" എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടത്തി. കെ. ടി മാനു മുസ്‌ലിയാരുടെ പ്രസിദ്ധമായ മൻഖുൽ മിൻ മദ്ഹി റസൂൽ എന്ന മൗലിദ് പാരായണം നടത്തി. ശൗക്കത്തലി ഫൈസി മണ്ണാർക്കാട്, ശിഹാബുദ്ധീൻ അൻവരി, അമീർ ഹുസൈൻ ഹുദവി, ആസ്വിഫ് ഫൈസി, അബ്ദുല്ല മുജ്തബ ഫൈസി, ബീരാൻ കോയ ഹാജി, മജീദ് ഹാജി, ആഷിക് ഫൈസി എന്നിവർ സംസാരിച്ചു.

എസ്. കെ. എസ്. എസ്. എഫ് ഇസ്തിഖാമ യുടെ മദീന പാഷൻ ആദർശ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുന്ന കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി
- SKSSF STATE COMMITTEE