- SKSSF STATE COMMITTEE
ഈദി '21; SKSSF പെരുന്നാൾ പുടവ സമ്മാനിച്ചു
ന്യൂ ഡൽഹി: ഡൽഹി വംശഹത്യയുടെ നീറുന്ന ഓർമകളുമായി ജീവിക്കുന്ന ശിവ് വിഹാറിലെ കുരുന്നുകൾക്ക് പെരുന്നാൾ പുടവകൾ സമ്മാനിച്ചു. എസ്. കെ. എസ്. എസ്. എഫ് ദേശീയ കമ്മിറ്റിയും ഫോർവേഡ് ഫൌണ്ടേഷനും ചേർന്നാണ് കുരുന്നുകൾക്ക് പെരുന്നാൾ സമ്മാനങ്ങൾ നൽകിയത്. കലാപബാധിത പ്രാദേശങ്ങളുടെ പുണരുജ്ജീവനത്തിനായി നടപ്പാക്കുന്ന ബഹുവിധ പദ്ധതികളുടെ ഭാഗമായാണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്. കോവിഡ് മഹാമാരിയിൽ വരുമാനം കൂടി നിലച്ചതോടെ പ്രതിസന്ധിയിലായ കുടുംബങ്ങളെ ചേർത്തു പിടിക്കുകയാണ് ഇത്തരം പദ്ധതികളിലൂടെ ഉദ്ദേശിക്കുന്നത്. ഡൽഹി ഫോർവേഡ് ഇന്സ്ടിട്യൂട്ടിൽ നടന്ന ചടങ്ങിൽ ശിവ് വിഹാർ മുഫ്തി ഹസ്റത്ത് സാഹിദ് അൽ ഖാസിമി, മഹല്ല് സെക്രട്ടറി ദിൽ ശാദ് അഹ്മ്മദ്,
ഫോർവാഡ് ഫൗണ്ടേഷൻ ഡൽഹി കോഡിനേറ്റർ അശ്റഫ് നദ് വി, ഫിയാസ് കൺവീനർ അസ്ഹറുദ്ദീൻ പി. സ്ഥാപന മാനേജർ അഖിൽ
തുടങ്ങിയവർ പങ്കെടുത്തു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE