- Samasthalayam Chelari
വെള്ളിയാഴ്ച ജുമുഅ:ക്ക് അനുമതി നല്‍കണം: സമസ്ത
മലപ്പുറം: കൊവിഡ് നിയന്ത്രണങ്ങളില്‍ പല കാര്യങ്ങള്‍ക്കും കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച ജമുഅ: നിസ്‌കാരത്തിന് അനുമതി നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പരിമിതമായ സമയം കൊണ്ട് നിര്‍വഹിക്കപ്പെടുന്ന ആരാധനയാണ് ജുമുഅ നിസ്‌കാരം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജുമുഅക്കു ആവശ്യമായ ആളുകളെ ഉള്‍പ്പെടുത്തി ജുമുഅ നിസ്‌കാരത്തിന് അനുമതി ഉണ്ടാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
- Samasthalayam Chelari
- Samasthalayam Chelari