'സമ്മർ ഗൈഡ് 2021', ട്രെന്റ് വേനൽക്കാല പരിശീലന പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെൻഡ് ഏപ്രിൽ,മെയ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന വേനൽകാല വിദ്യാഭ്യാസ പരിശീലന പദ്ധതിയായ സമ്മർ ഗൈഡിന്റെ സംസ്ഥാനതല ഉൽഘാ ടനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. എസ് കെ എസ് എസ് എഫ് പാണക്കാട് യൂണിറ്റിൽ വെച്ചായിരുന്നു പരിപാടി.

അടുത്ത അധ്യയന വർഷം പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി യൂണിറ്റ് തലത്തിൽ എ പ്ലസ് ഗൈഡ് ഗോൾ സെറ്റിംഗ് ശിൽപശാലകൾ, പ്ളസ്റ്റു കഴിഞ്ഞ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ക്ളസ്റ്റർ തലങ്ങളിൽ കരിയർ ക്ലിനിക്ക്, കൗമാരക്കാർക്കായി മേഖല തലങ്ങളിൽ എക്സലൻഷ്യ റെസിഡ ൻഷ്യൽ ക്യാമ്പ്, ജില്ലാ തലങ്ങളിൽ വിദഗ്‌ധർ നയിക്കുന്ന കരിയർ കോൺഫ്രൻസ് സംസ്ഥാന സമിതിയുടെ കീഴിൽ എൻ ടി എസ് ഇ തീവ്ര പരിശീലനം, മഹല്ല് തലങ്ങളിൽ സമ്മർ സ്കൂൾ തുടങ്ങിയവയാണ് കാമ്പയിൻ കാലയളവിലെ പ്രധാന പരിപാടികൾ. പരിശീലനം നേടിയ ട്രെന്റ് റിസോഴ്സ് ബാങ്ക് അംഗങ്ങളാണ് വിവിധ ക്ളാസ്സുകൾക്ക് നേതൃത്വം നൽകുക.

ചടങ്ങിൽ ട്രെന്റ് ചെയർമാൻ റഷീദ് കോടി യൂറ അധ്യക്ഷത വഹിച്ചു. മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ, ഡോ: എം അബ്ദുൽ ഖയ്യും, നൗഫൽ വാകേരി, കെ.കെ മുനീർ വാണിമേൽ, സിദ്ധീഖുൽ അക്ബർ വാഫി, അനസ് പൂക്കോ ട്ടൂർ, മുഹമ്മദ് ഹസീം ആലപ്പുഴ, സിദ്ധീഖ് മന്ന,സൈനുൽ ആബിദ് കരുവാരക്കുണ്ട്, റഹൂഫ് കാച്ചടിപ്പാറ, സജീർ പാണക്കാട് പ്രസംഗിച്ചു. ട്രെന്റ് കൺവീനർ ഷാഫി ആട്ടീരി സ്വാഗതവും റാഫി വാഴയൂർ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE