ജിഹാദ് : വിമര്‍ശനവും യാഥാര്‍ത്ഥ്യവും സമസ്ത ബോധന യത്‌നം വിജയിപ്പിക്കുക: സമസ്ത പ്രവാസി സെല്‍

ചേളാരി : 2021 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 'ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി നടത്തുന്ന ബോധന യത്‌നം വിജയിപ്പിക്കാന്‍ ചേളാരിയില്‍ ചേര്‍ന്ന സമസ്ത പ്രവാസി സെല്‍ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോട് യോഗം ആവശ്യപ്പെട്ടു.

പി.എസ്.എച്ച് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ചെയര്‍മാന്‍ ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. കെ.എ മജീദ് പത്തപ്പിരിയം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എ ചേളാരി, സിദ്ദീഖ് നദ്‌വി ചേറൂര്‍, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, മുസ്തഫ ബാഖവി പെരുമുഖം, വി.കെ മുഹമ്മദ്, ബശീര്‍ ഹാജി തൃശൂര്‍, ശൈഖ് അലി മുസ്‌ലിയാര്‍ തെന്നല, കുഞ്ഞുട്ടി മുസ്‌ലിയാര്‍, മൂസക്കുട്ടി നെല്ലാക്കാപറമ്പ്, ഒ.കെ.എം മൗലവി ആനമങ്ങാട്, ഒ.കെ.എം കുട്ടി ഉമരി, എ.കെ ആലിപ്പറമ്പ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ക്കിംങ് സെക്രട്ടറി ഹംസ ഹാജി മൂന്നിയൂര്‍ സ്വാഗതവും അബൂബക്കര്‍ ഫൈസി ചെങ്ങമനാട് നന്ദിയും പറഞ്ഞു.
- SAMASTHA PRAVASI CELL