- Samasthalayam Chelari
പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര് അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും ഒക്ടോബര്‍ 18-ന് കോഴിക്കോട്
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടുമായിരുന്ന പി.കെ.പി അബ്ദുസ്സലാം മുസ്ലിയാരുടെ പേരിലുള്ള അനുസ്മരണ യോഗവും പ്രാര്‍ത്ഥന സംഗമവും ഒക്ടോബര്‍ 18-ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര് അദ്ധ്യക്ഷനാവും. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി.പി ഉമ്മര്‍ മുസ്ലിയാര് കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ചേലക്കാട് മുഹമ്മദ് മുസ്ലിയാര് തുടങ്ങി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടന നേതാക്കള്‍, മറ്റു പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
- Samasthalayam Chelari
- Samasthalayam Chelari