SKSSF മദീനാ പാഷൻ 15 ന് അഞ്ചരക്കണ്ടിയിൽ

കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷത്തിൻ്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മദീനാ പാഷൻ ഒക്ടോബർ 15ന് കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ നടക്കും. തിരുനബി(സ്വ): സത്യം, സ്നേഹം, സദ് വിചാരം എന്ന പ്രമേയവുമായി ഒരു മാസക്കാലം സംഘടിപ്പിക്കുന്ന കാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ നടക്കും.

കാമ്പയിൻ്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സത്യധാര സ്പെഷ്യൽ പതിപ്പ് പ്രകാശനം ഒക്ടോബർ 10 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. പ്രമേയ വിശകലനവും, സ്നേഹ സദസ്സും ഇതിൻ്റെ ഭാഗമായി നടക്കും. ജില്ലാ, മേഖല, ക്ലസ്റ്റർ തലങ്ങളിൽ മദീനാ പാഷൻ, ഇശ്ഖ് മജ്ലിസ്, ത്വലബാ വിംഗ് ജില്ലാ സമിതികളുടെ നേതൃത്വത്തിൽ 'ഞാൻ അറിഞ്ഞ പ്രവാചകൻ' എന്ന വിഷയത്തിൽ സൗഹൃദ സംഗമങ്ങൾ നടക്കും. ക്യാമ്പസ് വിംഗ് താജ് ദാരെ ഹറം റബീഉൽ അവ്വൽ 1 മുതൽ 12 വരെ ഓൺലൈൻ ഇശ്ഖ് മജ്ലിസ് ലഘുലേഖ,മധുരവിതരണം എന്നിവ നടക്കും. 'ഫിദാക യാ റസൂലല്ലാഹ്" ശാഖ തല മദീനാ പാഷൻ ''മൻഖുൽ മിൻ മദ്ഹി റസൂൽ" എന്ന കെ.ടി മാനു മുസ്ലിയാരുടെ മൗലിദ് കൃതിയുടെ പഠനം, പാരായണം തുടങ്ങിയവയും കാമ്പയിൻ്റെ ഭാഗമായി നടക്കും.
- SKSSF STATE COMMITTEE