എയര്‍ലൈന്‍ ടിക്കറ്റ് കൊള്ളലാഭം അവസാനിപ്പിക്കുക: സമസ്ത പ്രവാസി സെല്‍

ചേളാരി : പ്രാവസികള്‍ കോവിഡ് മൂലം കൂടുതല്‍ പ്രയാസം അനുഭവിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചേര്‍ത്ത് പിടിക്കേണ്ടതിന് പകരം അവസരം മുതലെടുത്ത് ടിക്കറ്റ് ചാര്‍ജില്‍ കൊള്ളയടിക്കുന്ന പ്രവണത പ്രവാസികളോട് കാണിക്കുന്നത് കൊടും ക്രൂതരയാണെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പ്രാവസി സെല്‍ സംസ്ഥാന കമ്മിറ്റി യോഗം അധികാരികളോട് ആവശ്യപ്പെട്ടു.

ആദൃശേരി ഹംസകുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതിയല്‍ ചേര്‍ന്ന യോഗം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. അബ്ദുല്ല കോയ തങ്ങള്‍ കോഴിക്കോട്, സിദ്ദീഖ് ഫൈസി ചേറൂര്‍, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, വി.കെ മുഹമ്മദ് കണ്ണൂര്‍, മജീദ് പത്തപ്പിരിയം, യൂസുഫ് ദാരിമി, എ.കെ ആലിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. ഒ.കെ.എം മൗലവി ആനമങ്ങാട്, ഒ.കെ.എം കുട്ടി ഉമരി, മുസ്ഥഫ ബാഖവി, ശൈഖ് അലി മുസ്‌ലിയാര്‍ തെന്നല കുഞ്ഞീദ് കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മൂന്നിയൂര്‍ ഹംസ ഹാജി സ്വാഗതവും അബൂബക്കര്‍ ഫൈസി നന്ദിയും പറഞ്ഞു.
- SAMASTHA PRAVASI CELL