പ്രവാചക സ്‌നേഹത്തിന്റെ സന്ദേശ വാഹകരാവുക: പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍

പട്ടിക്കാട് : മൗലിദാഘോഷം പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണെന്നും പ്രവാചക സ്‌നേഹത്തിന്റെ സന്ദേശ വാഹകരാകല്‍ വിശ്വാസിയുടെ ബാധ്യതയാണെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ: ആലിക്കുട്ടി മുസ്ലിയാര്‍ പ്രസ്താവിച്ചു. പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യയില്‍ നടന്ന മീലാദ് കോണ്‍ഫറന്‍സില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകത്ത് മുസ്ലിംകള്‍ ജീവിക്കുന്നയിടത്തെല്ലാം നബിദിനാഘോഷമുണ്ട്. ആഫ്രിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പാശ്ചാത്യ ലോകത്തും വിപുലമായ രീതിയില്‍ മീലാദ് പ്രോഗ്രാമുകള്‍ നടന്ന് വരുന്നുണ്ട്. ശത്രുക്കള്‍ ഇസ്ലാമിനെ വികലമായി ചിത്രീകരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. ഇസ്ലാമിലെ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ സന്ദര്‍ഭം നാം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. മൗലിദ് സദസ്സിന് ഏലംകുളം ബാപ്പു മുസ്ലിയാര്‍ നേതൃത്വം നല്‍കി. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, അസ്ഗറലി ഫൈസി പ്ട്ടിക്കാട്, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി സംസാരിച്ചു.

തിരുനബി (സ്വ): സത്യം, സ്‌നേഹം, സദ് വിചാരം സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടം ചെയ്തു. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സകരിയ്യ ഫൈസി കൂടത്തായ്, ഹംസ ഫൈസി ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഒ.ടി മുസ്ഥഫ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട് സംസാരിച്ചു.

സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ഡിജിറ്റല്‍ ലൈബ്രറി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഫോട്ടോ അടിക്കുറിപ്പ്: ജാമിഅ: നൂരിയ്യ: അറബിയ്യയില്‍ നടന്ന മീലാദ് കോണ്‍ഫറന്‍സ് എം.പി അബ്്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യുന്നു
- JAMIA NOORIYA PATTIKKAD