ദാറുല്‍ഹുദാ: രണ്ട് യു.ജി സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി

തിരൂരങ്ങാടി: പുതിയ അധ്യയന വര്‍ഷം മുതല്‍ ദാറുല്‍ഹുദാ ഇസ്്‌ലാമിക് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജായി പ്രവര്‍ത്തിക്കുന്നതിനു രണ്ടു സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി.

ലക്ഷദ്വീപിലെ അമിനി ദീപില്‍ ഖിദ്്മത്തുല്‍ ഇസ്്‌ലാം സംഘത്തിനും കീഴിലുള്ള സിദ്ദീഖ് മൗലാ അറബിക് കോളേജില്‍ ഹുദവി കോഴ്‌സിനും എറണാകുളം ചങ്ങമ്പുഴ നഗര്‍ ഖിദ്്മത്തുല്‍ ഇസ്്‌ലാം ട്രസ്റ്റിന് കീഴിലുള്ള പി.ടി അബൂബക്കര്‍ മൗലവി മെമ്മോറിയല്‍ ദാറുല്‍ ബനാത്ത് അക്കാദമിയില്‍ സഹ്‌റാവിയ്യ കോഴ്‌സിനുമാണ് അനുമതി നല്‍കിയത്. വാഴ്‌സിറ്റിയുടെ വനിതാ കാമ്പസിന്റെ പ്രഥമ അഫിലിയേറ്റഡ് സ്ഥാപനമായിരിക്കും എറണാകുളം ചങ്ങമ്പുഴ നഗറിലെ പി.ടി അബൂബക്കര്‍ മൗലവി മെമ്മോറിയല്‍ ദാറുല്‍ ബനാത്ത് അക്കാദമി. ഇരു സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
- Darul Huda Islamic University