ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി: ക്യാമ്പ്‌ രജിസ്‌ട്രേഷന്‍ ഇന്ന്‌ കൂടി

ചെമ്മാട്‌ : മെയ്‌ 6, 7, 8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ വിവിധ വിഷയങ്ങളില്‍ നടക്കുന്ന ക്യാമ്പുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇന്ന്‌ സമാപിക്കും.ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.dhiusilverjubilee.comല്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച്‌ നേരിട്ട്‌ അപേക്ഷിക്കുകയോ ഫോം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ dhiuniversity@gmail.com എന്ന വിലാസത്തിലേക്ക്‌ മെയില്‍ ചെയ്യുകയോ ദാറുല്‍ ഹുദാ ഓഫിസില്‍ തപാല്‍ വഴിയോ നേരിട്ടോ എത്തിക്കുകയോ ചെയ്യണം. പ്ലസ്‌ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ടീനേജ്‌ ക്യാമ്പ്‌, മെയിന്‍ ക്യാമ്പ്‌ എന്നിവക്ക്‌ വെവ്വേറെ അപേക്ഷിക്കണം. ടീനേജ്‌ ക്യാമ്പ്‌ രജിസ്‌ട്രേഷന്‍ ഫോം മലപ്പുറം സുന്നിമഹല്‍, കോഴിക്കോട്‌ ഇസ്‌ലാമിക്‌ സെന്റര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്‌.