തിന്മകള്‍ക്കെതിരെ പോരാടാന്‍ വിദ്യാര്‍ത്ഥികള്‍
പ്രതിജ്ഞയെടുക്കണമെന്ന് ഹൈദരാബാദ് ഇ.ടി.വി ചെയര്‍മാന്‍ മുഫ്‌തി മുഹമ്മദ്
സല്‍മാന്‍. തിന്മകളോട് സന്ധിചെയ്യാതിരിക്കുക എന്നതാണ് വിദ്യാര്‍ത്ഥിത്വത്തിന്റെ
ഏറ്റവും വലിയ ഗുണം. ഇസ്‌ലാം വിഭാവനം ചെയ്യുന്ന മാനവിക നന്മകളെ ഉയര്‍ത്തിക്കാട്ടാനും
അത് സമൂഹത്തിലേക്കെത്തിക്കാനും പുതുതലമുറ കഠിന യത്‌നം ചെയ്യണമെന്നും അദ്ദേഹം
പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി
നടന്ന നാഷണല്‍ സ്റ്റുഡന്റ്‌സ് മീറ്റ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
`ഇസ്‌ലാമിക വ്യക്തിത്വ നിര്‍മിതി' എന്ന പ്രമേയത്തില്‍ മുംബൈ
ഖുവ്വത്തുല്‍ ഇസ്‌ലാം ലക്‌ചറര്‍ ആസ്വിഫ് അക്തര്‍ ഹുദവി, റാശിദ് നിസാമി കൂളിവയല്‍
എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ച് സംസാരിച്ചു. വിദ്യാഭ്യാസം കച്ചവടച്ചെരക്കായി
മാറിയ കാലത്ത് മതവിദ്യാഭ്യാസമാണ് മനുഷ്യനെ മനുഷ്യനാക്കുന്നതെന്നും സംസ്‌കാരം
വളര്‍ത്തുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു. അന്യരെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള
പെരുമാറ്റവും വിട്ടുവീഴ്‌ചാ മനോഭാവവുമാണ് വ്യക്തിത്വത്തിന്റെ ഏറ്റവും ഉന്നതമായ
മൂല്യങ്ങളായി ഇസ്‌ലാം പഠിപ്പിക്കുന്നത്. മുഖപ്രസന്നത കാണിക്കുന്നതു പോലും
ധര്‍മമാണെന്നാണ് പ്രവാചകാധ്യാപനം. ഇന്ന് ഏറ്റവുമധികം കുറഞ്ഞുവരുന്നതും
അതുതന്നെയാണ്. ഇസ്‌ലാമികമായ ഈ അധ്യാപനങ്ങളെ നെഞ്ചേറ്റുകയാണ്
വിദ്യാര്‍ത്ഥിത്വത്തിന്റെ ധര്‍മം. സംഗമം വിലയിരുത്തി.
ഇന്ത്യയിലെ വിവിധ
സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു.
ദാറുല്‍ ഹുദാ ലക്‌ചറര്‍ എ.പി മുസ്‌തഫ ഹുദവി അരൂര്‍ അധ്യക്ഷത വഹിച്ചു. മുസ്‌തഖീം
ഫൈസി ബീഹാര്‍ ആമുഖ ഭാഷണവും അക്‌റമുല്ലാ ഖാന്‍ ഹുദവി മൈസൂര്‍ ഉപസംഹാരവും
നിര്‍വഹിച്ചു.