മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് എട്ടാമത് മലപ്പുറം ജില്ലാ സര്ഗലയതിന്നു തിരൂര്‍ക്കാട് അന്വാര് കാമ്പസ്സില്‍ തുടക്കമായി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എ.അഹമ്മദ്കബീര്‍ സര്ഗസന്ദേശ പ്രഭാഷണംനടത്തി. സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന് മുഖ്യാതിഥി ആയിരുന്നു.
ജില്ലാ കമ്മിറ്റിക്കുള്ള എല്‍.സി.ഡി.പ്രൊജക്ടര്‍ അബുദാബി എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന് തങ്ങള്‍ പഴമള്ളൂര്‍ ജില്ലാ പ്രസിഡന്റ് ഹമീദലി ശിഹാബ്തങ്ങള്‍ക്ക് കൈമാറി. സ്കോളര്‍ഷിപ്പ് വിതരണം റഷീദലി മമ്പാട് നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്മാന് ഹാജി.കെ.മമ്മദ്ഫൈസി പതാക ഉയര്‍ത്തി. ശറഫുദ്ദീന്‍ തങ്ങള്‍ തൂത, കാളാവ് സൈതലവി മുസ്ലിയാര്, ബഷീര്‍ പനങ്ങാങ്ങര, സിദ്ധീഖ് ഫൈസി അമ്മിനിക്കാട്, പി.എം.റഫീഖ് അഹമ്മദ്, സൈതുട്ടി ഹാജി, കുന്നത്ത് മുഹമ്മദ്, കുന്നത്ത് അലിഹാജി, ഡോ.സലാംഫൈസി, സത്താര്‍ പന്തല്ലൂര്‍, കെ.ടി.അമാനുല്ല റഹ്മാനി, ശമീര്‍ ഫൈസി ഒടമല, ഐ.പി.ഉമര്‍ വാഫി എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ എട്ടുമുതല്‍ ഏഴ് വേദികളിലായി മത്സരങ്ങള്‍ നടക്കും. 1422 ശാഖകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 179 ക്ലസ്റ്ററുകളിലും 26 മേഖലകളിലും ആറ് ഏരിയകളിലുമായി പ്രതിഭ തെളിയിച്ച 640 കലാപ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.