മലപ്പുറം : ദാറുല്‍ ഹുദാ സില്‍വര്‍
ജൂബിലിയോടനുബന്ധിച്ച് ഇന്നലെ വൈകീട്ട് 7 മണിക്ക് നടന്ന ഹുദവീസ് സ്‌കോളേഴ്‌സ്
മീറ്റ് ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്‌ഘാടനം ചെയ്‌തു.
ഇസ്‌ലാമിക പ്രബോധനത്തിന്റെ ആഗോള സാധ്യതകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍
ദാറുല്‍ ഹുദാ പൂര്‍വവിദ്യാര്‍ത്ഥികളായ ഹുദവികള്‍ പ്രതിജ്ഞാബദ്ധരാവണമെന്ന് അദ്ദേഹം
ആവശ്യപ്പെട്ടു.
ഹാദിയ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഫൈസല്‍ ഹുദവി
തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി
മലേഷ്യയിലെ ഡോ. ശഫീഖ് ഹുസൈന്‍ ഹുദവി, മുസ്‌തഫ ഹുദവി ന്യൂസിലന്റ്, അസ്‌ഗറലി ഹുദവി
രണ്ടത്താണി എന്നിവര്‍ വിഷയമവതരിപ്പിച്ചു.