സുന്നി സെന്‍റര്‍ മദ്റസ കെട്ടിടം ഉദ്ഘാടനം ചെയ്തു


ദുബൈ : ദുബൈ സുന്നി സെന്‍ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹംരിയ്യ മദ്റസയുടെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന കര്‍മ്മം ദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നിര്‍വ്വഹിച്ചു. വിദേശത്ത് ജോലി തേടിവന്ന കുടുംബങ്ങള്‍ക്ക് മതപരമായ അറിവ് നേടാന്‍ അവസരമൊരുക്കുകയാണ് സുന്നി സെന്‍ററിന്‍റെ പ്രഥമ ലക്ഷ്യമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ തങ്ങള്‍ പറഞ്ഞു.

1990 ല്‍ നാല് കുട്ടികളുമായി സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ തുടക്കം കുറിച്ച മദ്റസയില്‍ ഇന്ന് 400 ഓളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തി വരുന്നു. വിജ്ഞാനമാണ് ലോകത്ത് ഏറ്റവും വിലപ്പെട്ടതെന്നും അത് നേടാന്‍ സാധ്യമായ എല്ലാ അവസരങ്ങളും നാം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുഖ്യപ്രഭാഷണം നടത്തിയ അബ്ദുസ്സലാം ബാഖവി പറഞ്ഞു. സമ്മേളനത്തില്‍ ശൌക്കത്തലി ഹുദവി സ്വാഗതവും അബ്ദുല്‍ കരീം ഹുദവി നന്ദിയും പറഞ്ഞു.
- അനീസ് തട്ടുമ്മല്‍ -