മുശാവറ അംഗം ശൈഖുനാ അരീക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍ നിര്യാതനായി

വടകര:പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും കടമേരി രഹ്മനിയ്യ അറബിക് കോളേജ് പ്രൊഫസറുമായ ശൈഖുനാ അരീക്കല്‍ ഇബ്രാഹിം മുസ്‌ല്യാര്‍ (75) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് മൂന്നു മാസത്തോളമായി വിശ്രമത്തിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് വടകര സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 
കടമേരി റഹ്മാനിയ അറബിക് കോളേജിലെ സീനിയര്‍ മുദരിസായ ഇബ്രാഹിം മുസ്‌ല്യാര്‍ നിടുമ്പ്രമണ്ണ, മുയിപ്പോത്ത്, കക്കറമുക്ക്, കീഴ്പ്പയ്യൂര്‍, കാഞ്ഞിരാട്ട്തറ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലെ ഖാദിസ്ഥാനംകൂടി വഹിക്കുന്നുണ്ട്. സ്‌കൂള്‍, മദ്രസാ പഠനത്തിനുശേഷം ചെറുവണ്ണൂര്‍, നാദാപുരം, തളിപ്പറമ്പ്, പാറക്കടവ്, ചേരാപുരം, വള്ള്യാട്, കല്ലുങ്കല്‍ തുടങ്ങിയ ദറസുകളില്‍ ഉപരിപഠനം നടത്തി.
1963-ല്‍ പട്ടിക്കാട് ജാമിഅ നൂരിയയിലെ പ്രഥമ ബാച്ചില്‍ ഫൈസി ബിരുദം കരസ്ഥമാക്കി. പ്രസ്തുധ ബാച്ചിലെ പ്രദമ ഫൈസിമാരിലെ ജീവിച്ചിരിക്കുന്ന ഏക ഫൈസി ഇദ്ദേഹം മത്രമയ്രിരുന്നു. അവസാനം പാനൂര്‍ കോളേജ്, കീഴല്‍, എടച്ചേരി, ചിയ്യൂര്‍, തോടന്നൂര്‍, കൈപ്രം, കായണ്ണ, മമ്മുകുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ ദറസ് നടത്തിയ അദ്ദേഹം കാല്‍നൂറ്റാണ്ടുകാലമായി കടമേരി റഹ്മാനിയയില്‍ സേവനമനുഷ്ഠിച്ചുവരുന്നു. സമസ്തയുടെ കോഴിക്കോട് ജില്ലാ ഉപാധ്യക്ഷന്‍ കൂടിയാണ്. 
ഹദീസ്, കര്‍മശാസ്ത്രം, തഫ്‌സീര്‍ തുടങ്ങിയ വിഷയങ്ങളില്‍ പാണ്ഡിത്യമുള്ള ഇദ്ദേഹം അറബിക് കവി കൂടിയാണ്. സഹോധരനയിരുന്ന അരീക്കല്‍ അബ്ദുറഹിമാന്‍ മുസ്‌ല്യാരും വിശ്രുത അറബി കവിയായിരുന്നു. മക്കള്‍: മുഹമ്മദ്, അബ്ദുല്‍ലത്തീഫ് (വളാഞ്ചേരി മര്‍ക്കസ്), സുഹറ, ആയിഷ, ജമീല, നജീബ, ബുഷറ, ഹഫ്‌സ, മൈമൂന. മരുമക്കള്‍: അസീസ് ഫൈസി കുയിതേരി, അബ്ദുള്ള ഫൈസി, ഇ.പി.എ. ഖാദര്‍ ഫൈസി (ദുബായ്), ടി.കെ.അഹമ്മദ് ഫൈസി, യൂസുഫ് (ഖത്തര്‍), അഷ്‌റഫ് (മസ്‌കറ്റ്), അബ്ദുല്‍സമദ് റഹ്മാനി (ലക്ചറര്‍, റഹ്മാനിയ്യ കടമേരി). സഹോദരങ്ങള്‍: അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, അബ്ദുള്ളമുസ്‌ല്യാര്‍.
ഉസ്താദിന്റെ വേര്‍പാടില്‍ അനുശോചിച്ചടോടൊപ്പം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള രഹ്മനീസ് കമ്മിറ്റികള്‍ ഖതം dua അടക്കമുള്ള വിവിധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.