തിരുവനന്തപുരം
: സമസ്ത
കേരള സുന്നി സ്റ്റുഡന്‍റ്സ്
ഫെഡറേഷന്‍ തിരുവനന്തപുരം
ജില്ലാ കമ്മിറ്റി സര്‍ഗലയം
സംഘടിപ്പിച്ചു. 30
ഇനങ്ങളില്‍
16
സോണുകളില്‍
നിന്ന് 250
ഓളം
വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത
മത്സരങ്ങില്‍ പാച്ചിറ സോണ്‍
ഓവര്‍റോള്‍ ട്രോഫിക്ക്
അര്‍ഹരായി.
പാലൊളി
രവി എം.
എല്‍.
എ.
പ്രോഗ്രാം
ഉദ്ഘാടനം ചെയ്തു.
ജവഹര്‍ലാല്‍
നഹ്റു യൂണിവേഴ്സിറ്റിയില്‍
നിന്ന് ഡോക്‍ടറേറ്റ് ലഭിച്ച
താജുദ്ദീന്‍ മന്നാനി,
അബൂബക്കര്‍
ഫൈസി,
അബ്ദുസ്സലാം,
അബ്ദുല്ല
കുണ്ടാര,
ആരംകോട്
ഹസന്‍ തുടങ്ങിയവര്‍
ആശംസകളര്‍പ്പിച്ചു.
ജില്ലാ സെക്രട്ടറി
ശമീര്‍ പെരിങ്ങാമല സ്വാഗതവും
ശരീഫ് നിസാമി നന്ദിയും പറഞ്ഞു.
- ശമീര്‍
പെരിങ്ങാമല, സെക്രട്ടറി -