മലപ്പുറം : ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ദേശീയ
സമ്മേളനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കമായി. നാഷണല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ്,
ലീഡേഴ്‌സ് ഡയലോഗ്, ആള്‍ ഇന്ത്യാ ഉര്‍ദു മീഡിയാ ഡയസ് എന്നിവ ഉള്‍ക്കൊള്ളുന്ന
സമ്മേളനം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയിലെ
ന്യൂനപക്ഷത്തിന്റെ ശാക്തീകരണത്തിന് മത-ഭൗതിക വിദ്യാഭ്യാസ പദ്ധതി ഗുണം
ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ദാറുല്‍ ഹുദാ വിജയകരമായി പരീക്ഷിച്ച ഈ
വിദ്യാഭ്യാസ രീതി ദേശീയ രംഗത്തേക്കും വ്യാപിപ്പിക്കണന്നും അദ്ദേഹം
അഭിപ്രായപ്പെട്ടു.
ദാറുല്‍ ഹുദാ ചാന്‍സലറും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്
സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത
വഹിച്ചു. ഇന്ത്യയിലെ മുസ്‌ലിം ഉത്ഥാനത്തിന് ശക്തിപകരാന്‍ ദാറുല്‍ ഹുദാ വിവിധ
സംസ്ഥാനങ്ങളില്‍ ഓഫ് കാമ്പസുകള്‍ ആരംഭിക്കുമെന്ന് തങ്ങള്‍ പറഞ്ഞു. ദാറുല്‍ ഹുദാ
അതിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത് ചരിത്രപരമായ
കാരണങ്ങളാല്‍ മുഖ്യധാരയില്‍ നിന്നകറ്റപ്പെട്ട ദേശീയ മുസ്‌ലിംകളുടെ ഉന്നമനമാണ്.
അതിനായി ദേശീയ മുസ്‌ലിം നേതൃത്വത്തിന്റെ സജീവമായ പിന്തുണ ആവശ്യമാണ്. തങ്ങള്‍
കൂട്ടിച്ചേര്‍ത്തു.
`സമകാലിക ഇന്ത്യയില്‍ മുസ്‌ലിംകളുടെ ദൗത്യം' എന്ന
വിഷയത്തില്‍ ആന്ധ്രാപ്രദേശിലെ ദാറുല്‍ ഹുദാ ഓഫ് കാമ്പസ് മന്‍ഹജുല്‍ ഹുദാ അറബിക്
കോളേജ് പ്രിന്‍സിപ്പല്‍ ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് പ്രബന്ധമവതരിപ്പിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി എം.ഐ ഷാനവാസ് എം.പി, മുസ്‌ലിം ലീഗ് നേതാവ് സിറാജ്
സേട്ട് ബാംഗ്ലൂര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. ദാറുല്‍ ഹുദാ
പ്രൊ-ചാന്‍സലറും സമസ്‌ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറിയുമായ ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി, മൗലാനാ ശബീര്‍ ബാംഗ്ലൂര്‍, മൗലാനാ അല്‍താഫ് ദാവൂദി, മൗലാനാ ഖാരി
ശുഐബ് മംഗലാപുരം, മൗലാനാ ഫസീലത് ഹുസൈന്‍ മംഗലാപുരം, അബ്‌ദുല്‍ ഗഫൂര്‍ ഖാസിമി, കരള
ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ ജന.സെക്രട്ടറി സി.കെ മുഹമ്മദ് മാസ്റ്റര്‍, കെ.എം
ബഹാഉദ്ദീന്‍ ഹുദവി, റഫീഖ് അഹ്‌മദ് ഹുദവി കോലാര്‍ പ്രസംഗിച്ചു.
ദേശീയ
സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന നാഷണല്‍ ലീഡേഴ്‌സ് ഡയലോഗ് പാണക്കാട്
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. കെ. ആലിക്കുട്ടി
മുസ്‌ലിയാര്‍, ന്യൂഡല്‍ഹി റസായെ മുസ്ഥഫ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഗുലാം മുസ്ഥഫ
നജ്‌മുല്‍ ഖാദിരി, അല്‍ അമീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂഷന്‍സ് ചെയര്‍മാന്‍
ഡോ. അബ്‌ദുല്ല തമിഴ്‌നാട്, കര്‍ണാടക ശാഹ് ജമാഅത്ത് അറബിക് കോളേജ്
പ്രിന്‍സിപ്പല്‍ മൗലാനാ മസ്‌ഹര്‍ ഹുസൈന്‍, ആസാം മുസ്‌ലിം ലീഗ് പ്രസിഡന്റ്
മുഹമ്മദ് ദിലേര്‍ ഖാന്‍, മൗലാന ഫൈസാന്‍ റാസ ഉടുപ്പി, മുഫ്‌തി മുനീപ് ആലം ശേറൂര്‍,
മുഹമ്മദ് ആസിഫ് ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും.
ഇന്ന് നടക്കുന്ന ദേശീയ
വിദ്യാര്‍ത്ഥി സമ്മേളനം ഇ.ടിവി ഉര്‍ദു ചെയര്‍മാന്‍ മുഫ്‌തി മുഹമ്മദ് സല്‍മാന്‍
ഉദ്‌ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.
റാഷിദ് നിസാമി കൂളിവയല്‍, ആസിഫ് അക്തര്‍ ഹുദവി തുടങ്ങിയവര്‍
പ്രബന്ധങ്ങളവതരിപ്പിക്കും. കര്‍ണാടകയിലെ ഷാഹ് ആലിം ദീവാന്‍ കോളേജ്
പ്രിന്‍സിപ്പല്‍ മുഫ്‌തി മഖ്‌സൂദ് ആലം, എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ എന്‍.കെ
അഫ്‌സല്‍, അക്‌റമുല്ലാഖാന്‍ ഹുദവി മൈസൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും