മലപ്പുറം : ദാറുല്‍ ഹുദായില്‍ നിന്നും
പന്ത്രണ്ടു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ 150 യുവ പണ്ഡിതര്‍ കര്‍മരംഗത്തിറങ്ങി.
ദാറുല്‍ ഹുദായിലെ പന്ത്രണ്ട്, പതിമൂന്ന് ബാച്ചുകളിലായി പഠനം നടത്തിയവരും ബംഗാള്‍,
ആസാം, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്‌ട്ര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍
നിന്നും നേപ്പാളില്‍ നിന്നുമുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥികളും
മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ള് കോളേജിലെ 41 ഹാഫിളുകളുമാണ് ഇന്നലെ നടന്ന
പതിമൂന്നാം സനദ്‌ദാന സമ്മേളനത്തില്‍ ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ്
ഹൈദറലി ശിഹാബ് തങ്ങളില്‍ നിന്നും മൗലവി ഫാദില്‍ ഹുദവി ബിരുദം ഏറ്റുവാങ്ങിയത്.
അക്കാദമി എന്ന നിലയില്‍ നിന്നും ഒരു യൂനിവേഴ്‌സിറ്റിയായി ദാറുല്‍ ഹുദാ
അപ്‌ഗ്രേഡ് ചെയ്യപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ സനദ്‌ദാന സമ്മേളനമാണ്. സമ്മേളനം
ദാറുല്‍ ഹുദാ പ്രൊ ചാന്‍സലരും സമസ്‌ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജന.
സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
ന്യൂസിലന്റിലെ ഓക്‌ലാന്റ് മഊനതുല്‍ ഇസ്‌ലാം ട്രസ്റ്റ് സെക്രട്ടറി ജനറല്‍
അബ്‌ദുല്‍ കരീം എ. സ്വമദ് മുഖ്യാതിഥിയായിരുന്നു.
സമസ്‌ത കേരളാ ജംഇയ്യത്തുല്‍
ഉലമാ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം
നല്‍കി. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
ബിരുദധാരികള്‍ക്കുള്ള സ്ഥാനവസ്‌ത്രം കൈമാറി. സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് പ്രസിഡന്റ് ടി.കെ.എം ബാവമുസ്‌ലിയാര്‍, യു.എം അബ്‌ദുറഹ്‌മാന്‍
മുസ്‌ലിയാര്‍ കാസര്‍ഗോഡ്, സമസ്‌ത മുശാവറ അംഗങ്ങളായ ഉമര്‍ മുസ്‌ലിയാര്‍ കാപ്പ്,
മുഹമ്മദ് മുസ്‌ലിയാര്‍ എരമംഗലം, നന്തി ദാറുസ്സലാം സെക്രട്ടറി എ.വി അബ്‌ദുറഹ്‌മാന്‍
മുസ്‌ലിയാര്‍, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം പ്രിന്‍സിപ്പല്‍ അബ്‌ദുസ്സ്വമദ് ഫൈസി,
പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളജ് പ്രിന്‍സിപ്പല്‍ മീറാന്‍ സഅദ് ദാരിമി
എന്നിവര്‍ സംബന്ധിച്ചു.