മലപ്പുറം : ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി
ഇന്നലെ നടന്ന ബഹുജന വിളംബരറാലിയില്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമടക്കം
ആയിരങ്ങള്‍ അണിനിരന്നു. ചെമ്മാട് നഗരത്തെ ഇളക്കിമറിച്ച റാലി മമ്പുറം മഖാം
പരിസരത്തു നിന്നാരംഭിച്ച് ദാറുല്‍ ഹുദാ കാമ്പസില്‍ സമാപിച്ചു. മഖാം സിയാറത്തിനും
പ്രാര്‍ത്ഥനകള്‍ക്കും ദാറുല്‍ ഹുദാ പ്രൊ ചാന്‍സലറും സമസ്‌ത കേരള ജംഇയ്യത്തുല്‍
ഉലമാ ജന. സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
വൈകീട്ട് നാലു മണിക്ക് ആരംഭിച്ച റാലിക്ക് ചെമ്മാട് നഗരത്തില്‍ വന്‍
സ്വീകരണമാണ് ലഭിച്ചത്. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വൈസ് ചാന്‍സലര്‍
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി,
ട്രഷറര്‍ കെ.എം സൈതലവി ഹാജി, എസ്.എം ജിഫ്‌രി തങ്ങള്‍ കക്കാട്, ഹാജി യു. മുഹമ്മദ്
ശാഫി, കെ.സി മുഹമ്മദ് ബാഖവി, ഇസ്‌ഹാഖ് ബാഖവി ചെമ്മാട് തുടങ്ങിയവര്‍ നേതൃത്വം
നല്‍കി. ദാറുല്‍ ഹുദായില്‍ നിന്ന് പന്ത്രണ്ടു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി
കര്‍മഗോധയിലിറങ്ങുന്ന 150 യുവപണ്ഡിതരും റാലിയെ അനുഗമിക്കും.