കാസര്‍കോഡ് : മെയ് 6, 7, 8 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍
ഹുദാ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്‌മ `ഹാദിയ'
സംഘടിപ്പിക്കുന്ന വാഹനപ്രചരണയാത്ര `ഹുദവീസ് ഹെറാള്‍ഡ്' ഇന്ന് തളങ്കരയില്‍
സമാപിക്കും. കഴിഞ്ഞ 26 ന് പാലക്കാട് മഞ്ഞക്കുളത്ത് നിന്നും ആരംഭിച്ച യാത്ര
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തി. ഇന്ന് പടന്ന,
തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, പള്ളിക്കര, ഉദുമ,
ചട്ടഞ്ചാല്‍ എന്നീ സ്ഥലങ്ങളിലൂടെ പര്യടനം നടത്തി വൈകീട്ട് തളങ്കര മാലിക്
ദീനാറില്‍ സമാപിക്കും. സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ് നേതൃത്വം നല്‍കുന്ന
യാത്രയില്‍ ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, ശറഫുദ്ദീന്‍ ഹുദവി ചെമ്മാട്, അന്‍വര്‍
ഹുദവി പുല്ലൂര്‍, ജബ്ബാര്‍ ഹുദവി കോട്ടുമല തുടങ്ങിയവര്‍ സ്ഥിരാംഗങ്ങളാണ്.