മലപ്പുറം : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സില്‍വര്‍
ജൂബിലി മഹാസമ്മേളനത്തിന് ഇന്ന് ചെമ്മാട് ഹിദായ നഗറില്‍ തുടക്കമാവും. 2010
ഡിസംബര്‍ മുതല്‍ 2011 ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി
ആഘോഷങ്ങളുടെ ഭാഗമായ സമ്മേളനം ചരിത്ര സംഭവമാക്കാന്‍ ഒരുങ്ങുകയാണ് ഹാറുല്‍ ഹുദാ.
നാലു വ്യത്യസ്ത വേദികളില്‍ പതിനഞ്ചോളം സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖര്‍ പങ്കെടുക്കും. മൂന്ന് ദിവസം നീണ്ട്
നില്ക്കുന്ന സമ്മേളനം മഹാരാഷ്ട്രാ ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന് ഉദ്ഘാടനം
ചെയ്യും.
രാവിലെ 8 മണിക്ക് നേതൃപഥപ്രയാണം നടക്കും. വൈകീട്ട് 3.15ന്
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന്
തുടക്കമാവും. ഉദ്ഘാടന സമ്മേളനത്തില്‍ കോഴിക്കോട് വലിയ ഖാദി സയ്യിദ് മുഹമ്മദ്
കോയ തങ്ങള്‍ ജമലുല്ലൈലി, ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍
മുഹമ്മദ് ഹനീഷ് ഐ.എ.എസ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
സെക്രട്ടറി പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്, സമസ്ത കേരള ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്ലിയാര്, എ.പി അബ്ദുല്ലക്കുട്ടി
എം.എല്‍.എ, എ.പി അനില്‍കുമാര്‍ എം.എല്‍.എ, പി.എം.എ സലാം എം.എല്‍.എ, പി.കെ അബ്ദുര്‍
റബ്ബ് എം.എല്‍.എ, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, കെ.എ.ടി.എഫ് സംസ്ഥാന ജനറല്‍
സെക്രട്ടറി കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ഷാഫി
പറമ്പില്‍, ദാറുല്‍ ഹുദാ സെക്രട്ടറി ഡോ. യു.വി.കെ മുഹമ്മദ് തുടങ്ങിയവര്‍
പങ്കെടുക്കും.
വൈകീട്ട് 7ന് നടക്കുന്ന ആത്മീയ സമ്മേളനം സഊദി കിരീടാവകാശി
പ്രിന്‍സ് ഫൈസലിന്റെ ഉപദേഷ്ടാവ് പ്രൊഫ. ജലാലുദ്ദീന്‍ ഉസ്മാന് ദാവൂദ്
സ്വാലിഹ് ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥിയായി അബ്ദുസ്സലാം ഖാസിം അഹ്മദ് യമന്‍
പങ്കെടുക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.
`സ്വൂഫികളുടെ ജീവിതം' എന്ന വിഷയത്തില്‍ സെയ്ദ് മുഹമ്മദ് നിസാമി,
`നിത്യജീവിതത്തിലെ വിശുദ്ധി' എന്ന വിഷയത്തില്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി,
`ആത്മീയതയുടെ ആശയതലം' എന്ന വിഷയത്തില്‍ സി. ഹംസ എന്നിവര്‍ വിഷയമവതരിപ്പിക്കും.
കോഴിക്കോട് ഖാദി സയ്യിദ് നാസ്വിര്‍ ഹയ്യ് തങ്ങള്‍, സയ്യിദ് ഹാശിം കുഞ്ഞിക്കോയ
തങ്ങള്‍ കണ്ണൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കാസര്‍ഗോഡ്, കാഞ്ഞങ്ങാട്
ഖാദി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന് മത്തുക്കോയ
തങ്ങള്‍ കോഴിക്കോട്, സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, അത്തിപ്പറ്റ
മൊയ്ദീന് കുട്ടി മുസ്ലിയാര്, സമസ്ത വൈസ് പ്രസിഡന്റ് സി. കോയക്കുട്ടി
മുസ്ലിയാര്, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, സി.എച്ച് ബാപ്പുട്ടി
മുസ്ലിയാര് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
മെയ് 9 ശനിയാഴ്ച 9 മണിക്ക്
`മുസ്ലിം ലോകം ദൂരക്കാഴ്ച' സെഷന് സച്ചാര്‍ കമ്മിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.
അബൂസ്വാലിഹ് ശരീഫ് ന്യൂഡല്‍ഹി ഉദ്ഘാടനം ചെയ്യും. 10 മണിക്ക് ഇസ്ലാമിക
സാമ്പത്തിക സെമിനാര്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
നോര്‍വേയിലെ സ്കാന്‍ഡിനേവിയ യൂനിവേഴ്സിറ്റി ചെയര്മാന് സാമിര്‍ മുദ്ഹിര്‍
കണ്ടാക്ജി വിശിഷ്ടാതിഥിയായിരിക്കും. 2 മണിക്ക് ദേശീയ സമ്മേളനം ദേശീയ ന്യൂനപക്ഷ
കമ്മീഷന് ചെയര്മാന് വജാഹത്ത് ഹബീബുല്ല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്
നടക്കുന്ന കര്‍മശാസ്ത്ര സെമിനാര്‍ എം.ടി അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം
ചെയ്യും. വൈകീട്ട് 7ന് `അഹ്ലുസ്സുന്ന' സെഷന് യമന്‍ മതകാര്യ ഉപദേഷ്ടാവ് ഡോ.
മുഖ്താര്‍ ഹുസൈന് അസ്സ്വാരിമി ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാഷിം ഖുറേഷി ഗുജറാത്ത്
സംബന്ധിക്കും.
ഞായര്‍ രാവിലെ 9 മണിക്ക് ശാസ്ത്ര സാങ്കേതികവിദ്യാ സെമിനാര്‍
അബ്ദുറഹ്മാന് എം.പി തമിഴ്നാട് ഉദ്ഘാടനം ചെയ്യും. അബൂദര് അക്കികോസ്
തുര്‍ക്കി മുഖ്യാതിഥിയായിരിക്കും. നാഷനല്‍ ലീഡേഴ്സ് ഡയലോഗ് സിറാജ് സേട്ട്
ബാംഗ്ലൂര്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി
വിശിഷ്ടാതിഥിയായിരിക്കും. തുടര്‍ന്ന് ടീനേജേഴ്സ് കോണ്‍ഫറന്‍സ് നടക്കും. 10
മണിക്ക് ദേശീയ വിദ്യാര്‍ത്ഥി സംഗമം ആന്ധ്രാപ്രദേശ് മുസ്ലിം യൂത്ത്ലീഗ്
പ്രസിഡന്റ് അഡ്വ. അബ്ദുല്‍ ബാസിത് ഉദ്ഘാടനംചെയ്യും. ആള് ഇന്ത്യാ ഉര്‍ദു മീഡിയാ
ഡയസ് സിയാസത് ഡൈലി എഡിറ്റര്‍ ഡോ. ആമിര്‍ അലി ഖാന് ഉദ്ഘാടനം ചെയ്യും. 11
മണിക്ക് `വ്യക്തി-കുടുംബം -സമൂഹം' സെഷന് കേന്ദ്രമന്ത്രി കെ.വി തോമസ് ഉദ്ഘാടനം
ചെയ്യും. ആകിഫ് കനാലിസി തുര്‍ക്കി പങ്കെടുക്കും.
ഉച്ചക്ക് 2 മണിക്ക്
നടക്കുന്ന സനദ്ദാന സമ്മേളനം സമസ്ത ട്രഷറര്‍ പാറന്നൂര്‍ ഇബ്രാഹീം മുസ്ലിയാര്
ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദായില് നിന്ന് പഠനം പൂര്‍ത്തിയാക്കിയ 150
യുവപണ്ഡിതര്‍ക്കുള്ള ബിരുദദാനം ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്
തങ്ങള്‍ നിര്‍വഹിക്കും.
5.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തും. ദാറുല്‍ ഹുദാ ചാന്‍സലര്‍ സയ്യിദ്
ഹൈദരലി ശിഹാബ് തങ്ങള്‍, വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി,
പത്മശ്രീ എം.എ യൂസുഫലി, പത്മശ്രീ ഡോ. ആസാദ് മൂപ്പന്, അബ്ദുസ്സ്വമദ് സമദാനി,
അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍, അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് സംസാരിക്കും.