കോഴിക്കോട് : തിരുകേശ വാദത്തിന് തെളിവ് സമര്‍പ്പിര്‍ക്കാനാവാത്ത ആത്മീയ ചൂഷകരുടെ തനിനിറം വിശദീകരിക്കുവാനും സുന്നീ നേതാക്കള്‍ ഉന്നയിച്ച വാദത്തില്‍ തുറന്ന സംവാദത്തിന് അവസരമൊരുക്കാന്‍ വിവിധ സുന്നീസംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. മെയ് 31 ചൊവ്വാഴ്‌ച 4 മണിക്ക് കോഴിക്കോട്ട് നടക്കുന്ന പരിപാടിയില്‍ സമസ്‌തയുടെയും കീഴ്‌ഘടകങ്ങളുടെയും പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. ശ്രോദ്ധാക്കള്‍ക്ക് സംശയനിവാരണത്തിന് പരിപാടിയില്‍ അവസരമൊരുക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി നാസര്‍ ഫൈസി കൂടത്തായി ചെയര്‍മാനും അബൂബക്‌ര്‍ ഫൈസി മലയമ്മ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. യോഗത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, ഉമര്‍ ഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍, റഹ്‌മത്തുല്ലാഹ് ഖാസിമി മൂത്തേടം, പിണങ്ങോട് അബൂബക്‌ര്‍, ആര്‍.വി. കുട്ടിഹസന്‍ ദാരിമി, മുസ്‌ത്വഫ മുണ്ടുപാറ, നാസര്‍ ഫൈസി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, മുഹമ്മദ് ഫൈസി ഓണംപിള്ളി, സി.എച്ച്. മഹ്‌മൂദ് സഅദി, ഡോ. നാട്ടിക മുഹമ്മദലി, സുലൈമാന്‍ ദാരിമി ഏലംകുളം, ബശീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തലൂര്‍, അയ്യൂബ് കൂളിമാട്, മജീദ് ദാരിമി ചളിക്കോട്, മുജീബ് ഫൈസി പൂലോട്, സലാം ഫൈസി മുക്കം, സി.പി. ഇഖ്‌ബാല്‍, ഒ.പി. അശ്‌റഫ്, ആര്‍.വി. എ സലാം സംബന്ധിച്ചു. അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ് സ്വാഗതവും അബൂബക്‌ര്‍ ഫൈസി മലയമ്മ നന്ദിയും പറഞ്ഞു.
- റിയാസ് ടി. അലി. -