മലപ്പുറം :
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളനത്തിന്
മുന്നോടിയായി നടന്ന സ്‌മൃതിപഥ പ്രയാണം ശ്രദ്ധേയമായി. ഇന്നലെ രാവിലെ 8 മണിക്ക്
ആരംഭിച്ച പ്രയാണം കേരളീയ മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് പുതിയ വിപ്ലവം സൃഷ്‌ടിച്ച്
ദാറുല്‍ ഹുദാ എന്ന വിജ്ഞാന സൗധത്തിന് അസ്ഥിവാരമിടുകയും ഇരുപത്തഞ്ചു വര്‍ഷത്തെ
അതിന്റെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്‌ത സ്ഥാപക നേതാക്കളുടെ
അന്ത്യവിശ്രമ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു കൊണ്ട് ദാറുല്‍ ഹുദാ കാമ്പസില്‍
സമാപിച്ചു. അന്‍പതോളം വാഹനങ്ങള്‍ അണിനിരന്നു.
പാണക്കാട് പി.എം.എസ്.എ പൂക്കോയ
തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, പന്ത്രണ്ടു വര്‍ഷം ദാറുല്‍ ഹുദായുടെ
പ്രസിഡന്റായിരുന്ന സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരുടെ അമര സ്‌മരണ
പുതുക്കിക്കൊണ്ട് പാണക്കാട് ജുമാമസ്‌ജിദ് മഖ്‌ബറയില്‍ നടന്ന സിയാറത്തിനും
പ്രാര്‍ത്ഥനകള്‍ക്കും ദാറുല്‍ ഹുദാ ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
നേതൃത്വം നല്‍കി. തുടര്‍ന്ന് ദാറുല്‍ ഹുദായുടെ സ്ഥാപക നേതാക്കളായ എം.എം ബശീര്‍
മുസ്‌ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്‌ലിയാര്‍, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവരുടെ
മഖ്‌ബറകള്‍ സിയാറത്ത് ചെയ്‌തു.
ചേറൂര്‍ ജുമാമസ്‌ജിദില്‍ എം.എം. ബശീര്‍
മുസ്‌ലിയാരുടെ മഖ്‌ബറ സിയാറത്തിന് ദാറുല്‍ ഹുദാ ലക്‌ചറര്‍ ഇ.കെ ഹസ്സന്‍കുട്ടി
ബാഖവി നേതൃത്വം നല്‍കി. കോട്ടക്കല്‍ പുതുപ്പറമ്പ് ജുമാമസ്‌ജിദില്‍ സി.എച്ച്
ഐദറൂസ് മുസ്‌ലിയാര്‍, മൗലാനാ അബ്‌ദുല്‍ ബാരി മുസ്‌ലിയാര്‍, പ്രൊഫ. ഇ. മുഹമ്മദ്
എന്നിവരുടെ മഖാം സിയാറത്തിനും പ്രാര്‍ത്ഥനക്കും യൂനിവേഴ്‌സിറ്റി ലക്‌ചറര്‍മാരായ സി.
യൂസുഫ് ഫൈസി മേല്‍മുറി, പി. ഇസ്‌ഹാഖ് ബാഖവി ചെമ്മാട് എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് ദാറുല്‍ ഹുദാ കാമ്പസ് മസ്‌ജിദിലെ ഡോ. യു. ബാപ്പുട്ടി ഹാജിയുടെ
മഖ്‌ബറ സിയാറത്തോടെ ആവേശമുണര്‍ത്തിയ സ്‌മൃതിപഥ പ്രയാണം സമാപിച്ചു. ദാറുല്‍ ഹുദാ
പ്രൊ ചാന്‍സലറും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറിയുമായ ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ദാറുല്‍ ഹുദാ ട്രഷറര്‍ കെ.എം.
സൈദലവി ഹാജി, സെക്രട്ടറി ഹാജി യു. മുഹമ്മദ് ശാഫി, ഇല്ലത്ത് മൊയ്‌ദീന്‍ ഹാജി,
സി.കെ. മുഹമ്മദ് ഹാജി എന്നിവരും പ്രയാണത്തെ അനുഗമിച്ചു.