പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക; റിയാദ് ഇസ്‍ലാമിക് സെന്‍റര്‍


റിയാദ് : കുട്ടികള്‍ അനേകം നൈസര്‍ഗിക കഴിവുകള്‍ അന്തര്‍ലീനമായി കിടക്കുന്നവരാണ്. അവരുടെ കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും നാം അവസരങ്ങള്‍ സൃഷ്ടിക്കണം. സിനിമാറ്റിക് ഡാന്‍സുകളും മിമിക്രികളും മാത്രമായി കല ചുരുങ്ങുകയും കലകള്‍ വഴിതെറ്റുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് മതമൂല്യങ്ങള്‍ പാലിച്ചുകൊണ്ട് കലാ സാഹിത്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ പോലെയുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മോഡേണ്‍ സ്കൂള്‍ (റിയാദ്) പ്രിന്‍സിപ്പാള്‍ മുഹമ്മദ് ഹനീഫ പറഞ്ഞു. റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ നടത്തുന്ന പ്രവാചകനെ അനുഗമിക്കുക; അഭിമാനിയാവുക എന്ന ത്രൈമാസ കാന്പയിന്‍റെ ഭാഗമായ വിദ്യാര്‍ത്ഥി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബുട്ടി മാസ്റ്റര്‍ ശിവപുരം അധ്യക്ഷത വഹിച്ചു. മുസ്ഥഫ ബാഖവി പെരുമുഖം, എന്‍.സി. മുഹമ്മദ് കണ്ണൂര്‍, സലീം വാഫി മുത്തേടം തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ് വളകൈ തുടങ്ങിയവര്‍ പങ്കെടുത്തു. ഖിറാഅത്ത്, ഹിഫ്ള്, പ്രസംഗം, അറബി മലയാളം ഗാനം, ബാങ്ക് വിളി, പ്രബന്ധ രചന, മെമ്മറി ടെസ്റ്റ്, ക്വിസ്, വേഡ് പവര്‍ ടെസ്റ്റ്, നഅ്ത്ത് , ദഫ് തുടങ്ങിയ ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നാലു സ്റ്റേജിലാണ് പ്രോഗ്രാം നടന്നത്. മത്സര വിജയികള്‍ക്കുള്ള വിവിധ സമ്മാനങ്ങള്‍ ജൂണ്‍ രണ്ടിന് നടക്കുന്ന കാന്പയിന്‍ സമാപന സമ്മേളനത്തില്‍ വെച്ച് നല്‍കും. എം.ടി.പി. മുനീര്‍ അസ്അദി പയ്യന്നൂര്‍ സ്വാഗതവും സഈദ് ഓമാനൂര്‍ നന്ദിയും പറഞ്ഞു.
- അബൂബക്കര്‍ ഫൈസി -