കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്ലാമിക് സെന്റര്‍
സെന്‍ട്രല്‍ കമ്മിറ്റിയുടെ
കീഴിലുള്ള ഖുര്‍ആന്‍ സ്റ്റഡി
സെന്ററിന്റെ രണ്ടാം വാര്‍ഷിക
പരിപാടികള്‍ക്ക് അന്തിമ
രൂപമായതായി ഭാരവാഹികള്‍
അറിയിച്ചു. ഈ
മാസം 20 (നാളെ)
വൈകീട്ട് 7
മണി മുതല്‍
അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍
വെച്ച് നടത്തപ്പെടുന്ന
പരിപാടിയില്‍ പ്രമുഖ ഖുര്‍ആന്‍
പണ്ഡിതനും ഗവേഷകനും വാഗ്മിയുമായ
സംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം
നടത്തും. ഇസ്ലാമിക്
സെന്ററിന് കീഴിലെ രണ്ട്
വര്‍ഷമായി നടന്നുവരുന്ന
ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍
നൂറില്‍പരം സ്ഥിരം പഠിതാക്കളുണ്ട്.
പ്രമുഖ പണ്ഡിതന്
ശംസുദ്ധീന്‍ ഫൈസിയാണ് ക്ലാസിന്
നേതൃത്വം നല്‍കുന്നത്.
മൂന്നാം
ബാച്ചിന്റെ ഉദ്ഘാടനവും
വാര്‍ഷിക പരിപാടിയോടനുബന്ധിച്ച്
നടത്തപ്പെടും. പരിപാടിയില്‍
പങ്കെടുക്കാന്‍ കുവൈത്തിന്റെ
വിവിധ ഭാഗങ്ങളില്‍ നിന്നും
വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായും
ഭാരവാഹികള്‍ അറിയിച്ചു.
- ഗഫൂര്‍
ഫൈസി, പൊന്മള -