വിദ്യാര്‍ത്ഥി ഫെസ്റ്റ് സംഘടിപ്പിച്ചു


ദമ്മാം : ഭൗതിക രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും ഉന്നത വിദ്യാഭ്യാസം നല്‍കി സ്വന്തം മക്കളുടെ അഭിവൃദ്ധിക്കായി അദ്ധ്വാനിക്കുന്ന പ്രവാസി രക്ഷിതാക്കള്‍ അവര്‍ക്ക് ധാര്‍മ്മിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന മത വിദ്യാഭ്യാസവും നല്‍കുന്നതില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ദമ്മാം ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. .കെ. മുഹമ്മദ് ശാഫി അഭ്യര്‍ത്ഥിച്ചു. SKSSF ന്‍റെ കീഴിലുള്ള ഇസ്‍ലാമിക് സെന്‍റര്‍ ഈസ്റ്റേണ്‍ പ്രൊവീണ്‍സ് കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ഭൗതിക വിദ്യാഭ്യാസങ്ങളുടെ സമന്വയങ്ങളിലൂടെ മാത്രമേ പുതിയ തലമുറയുടെ ഭാവി ശോഭനമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്‍ലാമിക് സെന്‍റര്‍ ആക്ടിംഗ് പ്രസിഡന്‍റ് ഉമര്‍ഫൈസി വെട്ടത്തൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി കോടൂര്‍, സാജിദ് ആറാട്ടുപുഴ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കൊച്ചു കുട്ടികളുടെ ഘോഷയാത്ര, ലൈവ് ക്വിസ് പ്രോഗ്രാം, ദഫ് മുട്ട് തുടങ്ങിയവ സദസ്സിന് നവ്യാനുഭവം തീര്‍ത്തു.

വിവിധ മത്സരങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഡോ. .കെ. മുഹമ്മദ് ശാഫിയും ട്രോഫി വിതരണം ദര്‍ശന ചാനല്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ് ഫാറൂഖും നിര്‍വ്വഹിച്ചുമുസ്തഫ ദാരിമി നിലന്പൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, .കെ. ഇബ്റാഹീം, മാഹിന്‍ ഹാജി, അസീസ് ഫൈസി, യു.കെ. ഇബ്റാഹീം ഓമശ്ശേരി, ബഹാഉദ്ദീന്‍ നദ്‍വി, ഹുസൈന്‍ ചേലേന്പ്ര, റശീദ് ദാരിമി, ബക്കര്‍ വയനാട്, ഇബ്റാഹീം മൗലവി, മാഹിന്‍ വിഴിഞ്ഞം, ഫൈസല്‍ മൗലവി, ഇസ്‍മാഈല്‍ താനൂര്‍, പി.കെ. അബ്ദുറഹീം തൃശൂര്‍, അസ്‍ലം മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉമര്‍ ഓമശ്ശേരി സ്വാഗതവും അബ്ദുറഹ്‍മാന്‍ മലയമ്മ നന്ദിയും പറഞ്ഞു.
- അബ്ദുറഹ്‍മാന്‍ മലയമ്മ -