ഹാജി കെ.മമ്മദ് ഫൈസി അനുസ്മരണ സമ്മേളനം നാളെ

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍, സുന്നി യുവജന സംഘം സംസ്ഥാന ട്രഷറര്‍, സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍, വിവിധ സ്ഥാപനങ്ങളുടെ മേധാവി എന്നീ നിലകളില്‍ നിറസാന്നിദ്ധ്യമായിരുന്ന ഹാജി കെ.മമ്മദ് ഫൈസിയുടെ അനുസ്മരണ സമ്മേളനം നാളെ (20-07-2017) രാവിലെ 10 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതാണ്. സമസ്തയുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, പി.പി.ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ.ഉമര്‍ ഫൈസി മുക്കം, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഡോ. എം.കെ.മുനീര്‍ എം.എല്‍.എ, പി.അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, എം.സി.മായിന്‍ ഹാജി, പി.എ.ജബ്ബാര്‍ ഹാജി, നവാസ് പൂനൂര്‍ പ്രസംഗിക്കും. 
- SKIMVBoardSamasthalayam Chelari