ന്യൂഡല്‍ഹി: തീവണ്ടിയാത്രയ്ക്കിടെ വര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ വീട് എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം താജുദ്ദീന് ദാരിമി പടന്നയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ ഹരിയാനയിലെ ബല്ലഭ്ഗഡിലുള്ള ജുനൈദിന്റെ വസതിയിലെത്തിയത്. ജുനൈദിന്റെ പിതാവ് ജലാലുദ്ദീനോട് വിവരങ്ങള്‍ ആരാഞ്ഞ സംഘം പ്രാര്‍ഥന നിര്‍വഹിച്ച ശേഷമാണ് മടങ്ങിയത്. തീവണ്ടിയാത്രയ്ക്കിടെ ആക്രമണത്തില്‍ പരുക്കേറ്റ സഹോദരങ്ങളായ ഹാഷിമിനെയും ശാക്കിറിനെയും കണ്ട പ്രതിനിധി സംഘം ഇവരോട് ചികില്‍സാ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വീട്ടുകാര്‍ക്കുള്ള എസ്.കെ.എസ്.എസ്.എഫിന്റെ ‘സഹചാരി’ ധനസഹായം പിതാവിന് കൈമാറി.
എസ്.കെ.എസ്.എഫ് ഡല്‍ഹി ചാപ്റ്റര്‍ ഭാരവാഹികളായ ശക്കീല്‍ ഹുദവി, റാഫി ഹുദവി, റിയാസ് ഹുദവി, ബിലാല്‍ വെളിയങ്കോട്, താജുദ്ദീന് വെള്ളാപ്പ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
- http://suprabhaatham.com/skssf-leaders-visit-junaids-home/