ചേളാരി: അറിവിന് വിളക്കത്ത് ഒന്നിച്ചിരിക്കാം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബാ കോണ്‍ഫറന്‍സ് ഒക്ടോബര്‍ 19,20,21 തിയതികളില്‍ അത്തിപ്പറ്റ ഫത്്ഹുല്‍ ഫത്താഹില്‍ നടക്കും. സംസ്ഥാന തല പ്രഖ്യാപനം ചേളാരി സമസ്താലയത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ.കെ ആലിക്കുട്ടി മുസ്്ലിയാര്‍ സമ്മേളന ലോഗോ പ്രകാശനം ചെയ്ത് നിര്‍വഹിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപന സന്ദേശയാത്ര, ദര്‍സ് അറബിക് കോളേജ് സര്‍വ്വേ, സിമ്പോസിയം, സെമിനാറുകള്‍, പ്രബന്ധ രചനാ മത്സരം, ദക്ഷിണ കേരള ത്വലബ സമ്മിറ്റ്, യൂണിയന് ലീഡേഴ്സ് മീറ്റ് തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.
പ്രഖ്യാപനസംഗമത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍, കെ.എന്‍.എസ് മൗലവി, സി.പി ബാസിത്ത് ഹുദവി തിരൂര്‍, ഉവൈസ് പതിയാങ്കര, ലത്തീഫ് പാലത്തുങ്കര, റാഫി പുറമേരി, ഹബീബ് വരവൂര്‍, ആഷിക് ലക്ഷദ്വീപ്, സയ്യിദ് ഫാറൂഖ് തങ്ങള്‍, റഹീം പകര തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ: എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബ കോണ്‍ഫറന്‍സ് പ്രഖ്യാപനം സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
- https://www.facebook.com/SKSSFStateCommittee/posts/1919842611607396