ന്യൂനപക്ഷ വേട്ടക്കെതിരെ SKSSF പ്രതിഷേധ സംഗമം നാളെ (07-07-2017 വെളളി)

തൃശൂര്‍: രാജ്യത്ത്‌വര്‍ധിച്ച്‌വരുന്ന ഫാസിസ്റ്റ് ഭീകരതക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നടന്ന്‌കൊണ്ടിരിക്കുന്ന 'നോട്ട് ഇന്‍മൈ നെയിം' പ്രതിഷേധ സ്വരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നതിനും എസ്‌കെഎസ്എസ്എഫ് തൃശൂര്‍ ജില്ല സംഘടിപ്പിക്കുന്ന ജനകീയകൂട്ടായ്മ നാളെ വൈകിട്ട് 4 മണിക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നടക്കും. മുന്‍ നിയമസഭാസ്പീക്കര്‍ അഡ്വ: തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയില്‍ ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച് രാജ്യദ്രോഹികളില്‍ നിന്ന് ക്രൂരമായ മര്‍ദനമേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്ത 15 വയസ്സുകാരന്‍ ഹാഫിള് ജുനൈദിന്റെ ഓര്‍മ്മകള്‍ക്ക് മുന്നിലാണ് ഇത്തരമൊരു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കപ്പെടുന്നത്. സമസ്തജില്ലാ പ്രസിഡന്റ് എസ്എംകെ തങ്ങള്‍, എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി, സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവര്‍ പങ്കെടുക്കും. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur