ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെയും വിവിധ യു.ജി കോളേജുകളുടെയും സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്ക് നടന്ന പ്രവേശന പരീക്ഷയുടെ ഫലം 5 ന് ബുധനാഴ്ച ഉച്ചക്ക് 2 മണിക്കു വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.dhiu.in ല്‍ പ്രസിദ്ധീകരിക്കും.
ദാറുല്‍ഹുദാക്കു കീഴിലുള്ള ഫാതിമാ സഹ്റാ വനിതാ കോളേജ്, ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ് എന്നീ സ്ഥാപനങ്ങളിലേക്കു നടന്ന പ്രവേശന പരീക്ഷയുടെ ഫലവും 2 മണിക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് കണ്ട്രോളര് അറിയിച്ചു.
- Darul Huda Islamic University