ചേളാരി: നാളെ (ഞായറാഴ്ച) നടക്കുന്ന ശുചിത്വ ദിനാചരണം വിജയിപ്പിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ശുചിത്വബോധം സൃഷ്ടിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. മദ്‌റസകളും പള്ളികളും കേന്ദ്രീകരിച്ച് ശുചിത്വ ദിനം വിജയിപ്പിക്കാന്‍ ബന്ധപ്പെട്ട കമ്മിറ്റി ഭാരവാഹികളോടും മുഅല്ലിംകളോടും നേതാക്കള്‍ ആവശ്യപ്പെട്ടു.
- SKIMVBoardSamasthalayam Chelari