ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെയ് 6, 7 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ ഒരു വിഷയത്തിന് മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള 'സേ' പരീക്ഷ നാളെ നടക്കും.
സംസ്ഥാനത്തിനകത്തും പുറത്തുമായി 122 ഡിവിഷന് കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന 'സേ' പരീക്ഷയില്‍ 1038 കുട്ടികളാണ് പങ്കെടുക്കുന്നത്. 122 സൂപ്രണ്ടുമാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ ഖുര്‍ആന്‍ പരീക്ഷക്കും 'സേ' അനുവദിച്ചിട്ടുണ്ട്. അപേക്ഷാര്‍ത്ഥികള്‍ നാളെ രാവിലെ 10 മണിക്ക് മുമ്പായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്മാന് എം.ടി. അബ്ദുല്ല മുസ്ലിയാര് അറിയിച്ചു.
- SKIMVBoardSamasthalayam Chelari