ഹജ്ജ്; സേവന സന്നദ്ധരായി വിഖായ വളണ്ടിയർമാർ

മക്ക: 2017 ലെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാനും സഹായിക്കാനുമായി സമസ്ത കേരള ഇസ്ലാമിക് സെൻറർ [SKIC] ന് കീഴിലായി വിഖായ വളണ്ടിയർ സേന രൂപീകരിച്ചു. മക്ക മിസ്ഫല ഹോട്ടൽ മിറ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ വെച്ച് വിഖായ വളണ്ടിയർമാരുടെ രജിസ്ട്രേഷൻ ഉൽഘാടനം SKIC സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ ഒമാനൂർ അബ്ദുറഹ്മാൻ മൗലവി അപേക്ഷ സ്വീകരിച്ച് കൊണ്ട് നിർവ്വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹാജിമാർ വന്നിറങ്ങി തിരിച്ച് പോവുന്നത് വരെ വിഖായ കർമ്മ രംഗത്തുണ്ടാവും. ഉംറ കുറ്റമറ്റതാക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകൽ, നഷ്ടപ്പെടുന്ന ലഗേജുകൾ കണ്ടെത്താൻ സഹായിക്കൽ, വഴിതെറ്റുന്നവരെ അവരുടെ ബിൽഡിംഗിലെത്തിക്കാൻ സഹായിക്കൽ, മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകൽ, മലയാളി ഹാജിമാർക്ക് ഹജ്ജ് പഠന വേദി സംഘടിപ്പിക്കൽ, പ്രശ്ന പരിഹാരങ്ങൾക്കും സംശയ നിവാരണങ്ങൾക്കുമായി ഹെൽപ് ലൈൻ സംവിധാനം ഒരുക്കൽ, എന്നിവയാണ് പ്രധാനമായും SKIC മക്ക സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടപ്പിലാക്കുന്നത്. 

ജോലിക്ക് ശേഷമുള്ള വിശ്രമം ഒഴിവാക്കിയാണ് 6 മണിക്കൂർ വിതമുള്ള 4 ഷിഫ്റ്റുകളിലായി ഒന്നാം ബറ്റാലിയനും, 4 മണിക്കൂർ വീതമുള്ള 6 ഷിഫ്റ്റുകളിലായി രണ്ടാം ബറ്റാലിയനും ത്യാഗപൂർണമായ സേവനത്തിനിറങ്ങുന്നത്. 150 അംഗങ്ങളുള്ള മക്കാവിഖായക്ക് പുറമേ പെരുന്നാൾ അവധി ഉപയോഗപ്പെടുത്തി SKIC സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിലായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മിനാഓപറേഷനിൽ പങ്കെടുക്കാൻ 500 വളണ്ടിയർമാർ ക്യാമ്പിൽ എത്തിച്ചേരും. 

സമയബന്ധിതമായി പ്രവർത്തനം നടത്താൻ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. മിറ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സ്വലാഹുദ്ദീൻ വാഫി അധ്യക്ഷത വഹിച്ചു. മുനീർ ഫൈസി, റശീദ് ഫൈസി, ഫരീദ് ഐക്കരപ്പടി അസൈനാർ ഫറോക്ക്, ശക്കീർ കോഴിച്ചെന, താജുദ്ദീൻ അവാലി പ്രസംഗിച്ചു. 

മക്കാ വിഖായയുമായി ബന്ധപ്പെടേണ്ട നമ്പർ: ഒമാനൂർ അബുദു റഹ്മാൻ മൗലവി 050650 5250. മുനീർ ഫൈസി: 0552435260. ഫരീദ് ഐക്കരപ്പടി: 0551388706. 
- pmkutty kodinhi