ദാറുൽഹുദാ പ്രവേശന പരീക്ഷ നാളെ (2/7/2017 ഞായർ)

ഹിദായ നഗർ: ദാറുൽഹുദാ ഇസ്ലാമിക് സർവകലാശാലയുടെയും വാഴ്സിറ്റിക്കു കീഴിലുളള വിവിധ യുജി കോളേജുകളുടേയും സെക്കണ്ടറി ഒന്നാം വർഷത്തേക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ പ്രവേശന പരീക്ഷ നാളെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 

കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി പതിനാറു കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. 

വാഴ്സിറ്റിക്കു കീഴിലുളള ഫാത്വിമ സഹ്റാ വനിതാ കോളേജ്, ഹിഫ്ളുൽ ഖുർആ൯ കോളേജ് എന്നീ സ്ഥാപനങ്ങളിലേക്കു അപേക്ഷിച്ച വിദ്യാർത്ഥികൾക്കുളള പരീക്ഷയും ദാറുല്ഹുദായ വെച്ച് തന്നെ ഞായറാഴ്ച നടക്കും. 

രാവിലെ 8 മണി മുതൽ വാചിക പരീക്ഷ ആരംഭിക്കും. 

വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റ്, പ്രായം തെളിയിക്കാ൯ സമർപ്പിച്ച സർട്ടിഫിക്കറ്റി൯റെ ഒറിജിനൽ കോപ്പി, മു൯ വർഷമാണ് സമസ്ത പൊതു പരീക്ഷ പാസായതെങ്കിൽ മാർക്ക് ലിസ്റ്റി൯റെ ഒറിജിനൽ എന്നിവയും അന്നേ ദിവസം സൂക്ഷമ പരിശോധനക്കായി ഹാജറാക്കേണ്ടതാണ്. 

ഹാൾടിക്കറ്റുകൾ വാഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റിലുളള നിർദേശങ്ങൾക്കനുസരിച്ചായിരിക്കും പരീക്ഷകൾ നടക്കുക. 
- Darul Huda Islamic University