മനുഷ്യവേട്ടക്കെതിരെ കനത്ത താക്കീതായി SKSSF പ്രതിഷേധ സംഗമം


തൃശൂര്‍: മതേതര ചിന്തയും മാനവിക മൂല്യങ്ങളും കാത്ത്‌സൂക്ഷിക്കുന്നതില്‍ ഭാരതം നിലനിര്‍ത്തിപ്പോന്ന സമ്പുഷ്ടമായ പാരമ്പര്യത്തെ തച്ചുടച്ച് വംശവെറിയും പരസ്പര വിദ്വേഷവും വ്യാപിപ്പിക്കാനുളള ഫാസിസ്റ്റ് ചിന്താഗതിക്കെതിരേയും അത്തരക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരെയുമുളള കനത്ത താക്കീതായി എസ് കെ എസ് എസ് എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധം സംഗമം മാറി. 

എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. സൂഫികളും മുനിമാരും പഠിപ്പിച്ച മാനവിക സ്‌നേഹവും ഐക്യവുമാണ് ഇന്ത്യയെ ലോകത്തെ മഹത്തായ രാഷ്ട്രമാക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. ബീഫ് കഴിക്കാത്തവന്‍ ഒരു നല്ല ഹിന്ദു ആകില്ലെന്ന് വിവേകാനന്ദ സ്വാമികള്‍ പറയുന്നു. ബീഫ് കേവലം ഒരു ചട്ടകം മാത്രമാണ്. അധികാരത്തിന് വേണ്ടിയുളള നെറികെട്ട പ്രവര്‍ത്തനമാണ് ഭരണകൂടം ചെയ്യുന്നത്. ഗോവിന് ഗോത്വം പ്രധാനമെന്ന പോലെ മനുഷ്യന് മനുഷ്യത്വം പ്രധാനമാണെന്ന് ശ്രീ നാരായണഗുരു സ്വാമികള്‍ പറയുന്നു. ഒരു പക്ഷിക്കുഞ്ഞിന്റെ വേദനയെ തിരിച്ചറിഞ്ഞ വാല്‍മീകിയും ഭാരതത്തിന്റെ മഹിതമായ പാരമ്പര്യമാണ് വിളിച്ചോതുന്നത്. ഈ മഹത്തുക്കളുടെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ക്ക് എങ്ങനെ മനുഷ്യനെ ഇത്ര ക്രൂരമായി കൊന്നൊടുക്കാന്‍ കഴിയുന്നു? മഹാത്മാ ഗാന്ധിയുടെ കാലം തൊട്ട് ഫലസ്തീനിന്റെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് അട്ടിമറിച്ച് ഭീകര രാഷ്ട്രമായ ഇസ്‌റാഈലിനെ പിന്തുണക്കാനുളള നരേന്ദ്ര മോഡി ഗവണ്‍മെന്റിന്റെ തീരുമാനവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇതിനെതിരെ മതേതര കൂട്ടായ്മ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗംലം മുഖ്യപ്രഭാഷണം നടത്തി. മനുഷ്യനെ വര്‍ക്ഷീകരിച്ച് കൊണ്ട് ആഗോള തലത്തില്‍ ഫാസിസ്റ്റ് കക്ഷികള്‍ പിന്തുടരുന്ന സൈതാന്തിക അടിത്തറ തന്നെയാണ് ഇന്ത്യയിലെ ഫാസിസവും പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ് കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് സത്താര്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. ഉമര്‍ ബാഖവി പാടൂര്‍ ആശംസകള്‍ അര്‍പിച്ചു. സിദ്ധീഖ് ഫൈസി മങ്കര പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം സ്വാഗതവും ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ നന്ദിയും പറഞ്ഞു. അമീന്‍ കൊരട്ടിക്കര, ഷെഫീഖ് ഫൈസി കൊടുങ്ങല്ലൂര്‍, ഷാഹിദ് കോയ തങ്ങള്‍, നാസര്‍ ഫൈസി കരൂപടന്ന, അബ്ദുല്‍ ഖാദര്‍ ദാരിമി ഗുരുവായൂര്‍, അനീസ് ഹാജി മെല്‍ബ, സലാം എം എം, ഇസ്മായീല്‍ കെ എം, ശുകൂര്‍ ദാരിമി, ഹസ്സന്‍ മുസ്‌ലിയാര്‍, കെ ഷാഹുല്‍ മാസ്റ്റര്‍, കരീം പഴുന്നാന, സയ്യിദ് ഇമ്പച്ചി തങ്ങള്‍ പന്തല്ലൂര്‍, അംജദ് ഖാന്‍ പാലപ്പിളളി, ഷാഹുല്‍ ഹമീദ് റഹ്മാനി, ഉവൈസ് വെന്മേനാട്, ഹമീദ് മൗലവി കൊടുങ്ങല്ലൂര്‍, കരീം മൗലവി അഴീകോട്, റഫീഖ് മുസ്‌ലിയാര്‍ മങ്കര, സിറാജ് തെന്നല്‍, ഇ ബി ഷംസുദ്ദീന്‍ കൂര്‍ക്കഞ്ചേരി തുടങ്ങിയവര്‍പങ്കെടുത്തു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur