ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെയും ഇതര യു.ജി സ്ഥാപനങ്ങളിലെയും സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ച നവാഗതര്‍ക്കുള്ള പഠനാരംഭം നാളെ (തിങ്കള്‍) വിവിധ കാമ്പസുകളില്‍ നടക്കും.
പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തിന് വാഴ്‌സിറ്റിയില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി, ഡോ. യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി ചെമ്മാട് സംബന്ധിക്കും.
- Darul Huda Islamic University