രോഗികൾക്ക് കൈത്താങ്ങാവാൻ ഇബാദ് ഓൺലൈൻ ബ്ലഡ് ബാങ്കിന് സാധിക്കട്ടെ: ഖാസി ആലികുട്ടി മുസ്‌ലിയാർ

കാസറഗോഡ്: വർധിച്ചുവരുന്ന രക്ത ക്ഷാമത്തെ ഇല്ലാതാക്കാൻ ഇബാദ് തുപ്പക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ ബ്ലഡ് ബാങ്ക് ആരംഭിച്ചു. രോഗികൾക്ക് കൈത്താങ്ങാവാൻ ഇബാദ് ഓൺലൈൻ ബ്ലഡ് ബാങ്കിന് സാധിക്കട്ടെ എന്ന് ഔദ്യോഗിക ലോഞ്ചിങ് കർമ്മം നിർവഹിച്ചുകൊണ്ട് കാസർകോട് സംയുക്ത ജമാഅത്ത് കാസിയും സമസ്ത ജനറൽ സെക്രെട്ടയുമായ പ്രൊഫസർ കെ ആലികുട്ടി മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. പലർക്കും രക്തം നൽകാൻ താൽപര്യമുണ്ടെങ്കിലും രക്തദാനത്തെക്കുറിച്ച് മതിയായ അറിവില്ലാത്തതാണ് രക്തദാനത്തിൽനിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്. ഈ അവസരത്തിൽ രക്തം നൽകാൻ താല്പര്യമുള്ളവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യിപ്പിച്ച് ആർക്കെങ്കിലും രക്തം ആവശ്യം വന്നാൽ ദാതാവിനെ ഹോസ്പിറ്റലിൽ എത്തിക്കുക എന്നതാണ് ഇതിലൂടെ ഇബാദ് ലക്ഷ്യമിടുന്നത്. 
- Rasheed belinjam