ദാറുല്‍ ഹുദാ ആസാം ഓഫ് കാമ്പസ് ക്ലാസ് ഉദ്ഘാടനം ചെയ്തു
ബാര്‍പേട്ട (ആസാം): ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌്‌ലാമിക് യൂനിവേഴ്‌സിറ്റി ആസാം ഓഫ് കാമ്പസ് നാലാമത് ബാച്ചിനുള്ള ക്ലാസുദ്‌ഘാടനം ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്‌മ (ഹാദിയ) വൈസ് പ്രസിഡന്റ് സി. എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് നിര്‍വഹിച്ചു. നവാഗതര്‍ക്കായി കാമ്പസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അബൂദാബി ബ്രിട്ടീഷ് സ്‌കൂള്‍ ഇസ്‌്‌ലാമിക വിഭാഗം തലവന്‍ സിംസാറുല്‍ ഹഖ് ഹുദവി മമ്പാട് മുഖ്യപ്രഭാഷണം നടത്തി. ഓഫ് കാമ്പസ് പ്രിന്‍സിപ്പള്‍ സയ്യിദ് മുഈനുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരളത്തില്‍ നിന്നും ആസാമില്‍ നിന്നുമായി അനേകം വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. മുന്‍ ജില്ലാ പരിഷത്ത് മുത്വീഉല്‍ റഹ്‌്‌മാന്‍, ബൈശ ഗ്രാമ മുഖ്യന്‍ ഇംറാന്‍ ഹുസൈന്‍, മഖ്‌ബൂല്‍ ഖാന്‍, റിയാദ് അല്‍ ശഖ്‌റാ യൂണിവേഴ്‌സിറ്റി ലെക്‌ചറര്‍ അബ്ദുല്‍ റഊഫ് ഹുദവി അഞ്ചച്ചവിടി, ഖത്തര്‍ ആഭ്യന്തര വിഭാഗത്തിലെ കോര്‍ഡിനേറ്റര്‍ ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പള്‍ സദ്ദാം ഹുസൈന്‍ ഹുദവി ആന്ധ പ്രദേശ് സ്വാഗതവും ലെക്‌ചറര്‍ മീരാന്‍ കാഷിഫ് ഹുദവി കര്‍ണാടക നന്ദിയും പറഞ്ഞു. മേഘാലയ,മണിപ്പൂര്‍,ആസാം എന്നിവിടങ്ങളില്‍ നിന്നായി അറുപത്തിയഞ്ച് വിദ്യാര്‍ത്ഥികളാണ് പുതുതായി പ്രവേശനം നേടിയത്.
ഫോട്ടോസ്: 1. ഹാദിയ വൈസ് പ്രസിഡന്റ് സി. എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് ക്ലാസുദ്‌ഘാടനം നിര്‍വ്വഹിക്കുന്നു. 2. ഉസ്‌്താദ് സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തുന്നു
- Darul Huda Islamic University