കാരവാനെ നവാബ് മഹല്ല് പ്രതിനിധി സംഗമം സംഘടിപ്പിച്ചു

ഭീംപൂര്‍ (വെസ്റ്റ് ബംഗാള്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയക്ക് കീഴില്‍ വെസ്റ്റ് ബംഗാള്‍ ഓഫ് കാമ്പസില്‍ കാരവാനെ നവാബ് മഹല്ല് പ്രതിനിധി സംഗമവും മക്തബ് ടീച്ചേഴ്‌സ് ഓറിയന്റേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ നൂറ്റിയെഴുപത് മഹല്ല് പ്രതിനിധികളും അറുപതോളം മക്തബുകളിലെ അധ്യാപകരും പങ്കെടുത്തു. സിംസാറുല്‍ ഹഖ് ഹുദവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുഫ്തി മര്‍ഗൂബ് ആലം, മുഫ്തി നൂറുല്‍ ഹുദാ സാഹിബ്, ഡോ. മുന്‍കിര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അലി റസാ എന്നിവര്‍ സംസാരിച്ചു. ഓറിയന്റെഷന്‍ കാമ്പിന് അലി അസ്ഗര്‍ ഹുദവി രണ്ടത്താണി നേതൃത്വം നല്‍കി. ഏറ്റവും മികച്ച മക്തബ്, മികച്ച് അധ്യാപകന്‍ എന്നിവക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്തു. 
- Darul Huda Islamic University