ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന് ത്രിദിന ശില്പശാല ഇന്ന് (04-07-2017) മുതല്‍ ചേളാരി സമസ്താലയത്തില്‍ നടക്കും. രാവിലെ 9 മണിക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. പാഠ്യപദ്ധതി പരിഷ്കരണം, പുതിയ വര്‍ഷത്തെ കര്‍മ്മ പദ്ധതി, കാര്യക്ഷമമായ ഇന്സ്പെക്ഷന്, ഗുണമേന്മാപഠനം, മദ്റസ ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഡോ.കെ. അബ്ദുല്‍ഗഫൂര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എസ്.വി. മുഹമ്മദ് അലി മാസ്റ്റര്‍ എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മുഴുസമയം സേവനം ചെയ്യുന്ന 105 ഇന്‍സ്പെക്ടര്‍മാരാണ് ത്രിദിന ശില്പശാലയില് പങ്കെടുക്കുക.
- SKIMVBoardSamasthalayam Chelari