മലേഷ്യയിലെ രാജാന്ത്യര ഉലമാ കോണ്‍ഫ്രന്‍സില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി സംബന്ധിക്കും


ഹിദായ നഗര്‍: മലേഷ്യയിലെ കൊലാലംപൂരില്‍ നടക്കുന്ന രാജ്യാന്തര ഉലമാ കോണ്‍ഫ്രന്‍സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി സംബന്ധിക്കും. രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ യൂനിവേഴ്‌സിറ്റി ടെക്‌നോളജി മലേഷ്യയുടെ ക്വാലാലംപൂര്‍ കാംപസില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇസ്‌ലാമിക പണ്ഡിതരും മുസ്‌ലിം വിദ്യാഭ്യാസ വിചക്ഷണരും സംബന്ധിക്കും. ഇസ്‌ലാമിക ലോകത്തെ വിവിധ മതസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുന്നതിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ചര്‍ച്ചാവിധേയമാക്കുന്നതിനുമാണ് കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നത്. ലോകത്ത് എറെ പ്രചാരത്തിലുള്ള വിവിധ സൂഫി സരണികളുടെ ആത്മീയ നേതാക്കളും കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നുണ്ട്. മലേഷ്യന്‍ മതകാര്യവകുപ്പിന്റെ സഹകരണത്തോടെ ജൂലൈ 26 മുതല്‍ 30 വരെയാണ് കോണ്‍ഫ്രന്‍സ്. 
- Darul Huda Islamic University