സംഘ് പരിവാറിന്റെ മനുഷ്യ വേട്ടക്കെതിരെ SKSSF തൃശൂർ ജില്ലാ പ്രതിഷേധ സംഗമം 7 ന് തൃശൂരിൽ

തൃശൂർ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മത ന്യൂനപക്ഷങ്ങളെ വേട്ടയാടി കൊല പ്പെടുത്തുന്ന ഫാസിസ്റ്റ് ഭീകരതക്കെതിരെ ജൂലൈ 7 ന് തൃശൂരിൽ ജനകീയ പ്രതിഷേധ സംഗമം നടത്തുന്നതിനു എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 
ഹരിയാനയിലെ ബല്ലിഗടിൽ വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ 16 കാരനെ അറുകൊല ചെയ്ത സംഘപരിവാർ രാജ്യത്തിന്റെ സംസ്കാരവും മതേതര മൂല്യവും കളങ്കപ്പെടുത്തിയിരിക്കുകയാണ്. മനുഷ്യ ജീവന് പശുവിന്റെ വില പോലും കല്പിക്കാതെ കൊന്നൊടുക്കുന്നവർക്കെതിരെ രാജ്യ ദ്രോഹകുറ്റം ചുമത്തണമെന്നും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും മത ന്യൂനപക്ഷങ്ങളുൾപ്പെടെയുള്ള ജങ്ങളുടെ ജീവന് മതിയായ സുരക്ഷിതത്വം നൽകണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. ഗോ രക്ഷയുടെ പേരിൽ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ദ്വംസനങ്ങൾക്കെതിരെ നടക്കുന്ന "നോട്ട് ഇൻ മൈ നൈം" പ്രതിഷേധ സ്വരങ്ങൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തുന്നതിന് കൂടിയാണ് സംഗമം നടത്തുന്നത്. പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കുന്നതിന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് മുഴുവൻ മനുഷ്യ സ്നേഹികളും തൃശൂർ കോർപ്പറേഷനു മുന്നിൽ എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് സിദ്ദിഖ് ബദരി, ജനറൽ സെക്രട്ടറി ഷെഹീർ ദേശമംഗലം തുടങ്ങിയവർ ആവശ്യപ്പെട്ടു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur