വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ഫാസിസ്റ്റ് അക്രമണം അപലപനീയം: സുന്നി ബാലവേദി

ചേളാരി: രാജ്യത്ത് സമീപകാലത്ത് വ്യാപിച്ചുവരുന്ന ഫാസിസ്റ്റ് അക്രമണങ്ങളില്‍ മതവിദ്യാര്‍ത്ഥികളും കുട്ടികളും ഇരയാക്കപ്പെടുന്നത് അപലപനീയമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും എസ്.കെ.എസ്.ബി.വി. സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. ഹരിയാനയില്‍ 15 വയസ്സുകാരനായ മതവിദ്യാര്‍ത്ഥി ഹാഫിള് ജുനൈദ് കൊല്ലപ്പെട്ട സംഭവം രാജ്യത്തിന് അപമാനമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി. മാനേജര്‍ എം.അബൂബക്ര്‍ മൗലവി ചേളാരി ഉദ്ഘാടനം ചെയ്തു. യാസിര്‍ അറഫാത്ത് ചെര്‍ക്കള, സജീര്‍ കാടാച്ചിറ, ഫുആദ് വെള്ളിമാട്കുന്ന്, മുക്താര്‍ മുഹ്‌സിന്‍, റിസാല്‍ദര്‍ അലി ആലുവ, മുഹമ്മദ് അസ്‌ലഹ്, നാസിഫ് തൃശൂര്‍, അനസ് അലി ആമ്പല്ലൂര്‍, മനാഫ് കോട്ടോപാടം സംസാരിച്ചു. അഫ്‌സല്‍ രാമന്തളി സ്വാഗതവും റിസാല്‍ദര്‍ അലി ആലുവ നന്ദിയും പറഞ്ഞു. കഴിഞ്ഞ ദിവസം വഫാത്തായ എസ്.വെ.എസ്. സംസ്ഥാന ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസിയെ യോഗം അനുസ്മരിക്കുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. 
- Samastha Kerala Jam-iyyathul Muallimeen